bahrainvartha-official-logo
Search
Close this search box.

നന്മകളുടെ വിളവെടുപ്പ് കാലമാണ് റമദാൻ ; ഫ്രണ്ട്‌സ് റിഫ ഏരിയ 

friends

മനാമ: നന്മകളുടെ വിള പ്പെടുപ്പിന്റെ കാലമാണ് വിശുദ്ധ റമദാൻ മാസമെന്ന് ഫ്രണ്ട്‌സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ റമദാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ സംഘടിപ്പിച്ച പരിപാടിയിലെ പ്രഭാഷകർ
അഭിപ്രായപ്പെട്ടു.

പൈശാചിക ചിന്തകളെ മനസ്സിൽ നിന്നും ഒഴിവാക്കി പ്രാർത്ഥനകൾ കൊണ്ട് മനസിനെ വിമലീകരിക്കാനുള്ള മാസാമാണിത്. കാരുണ്യ പ്രവർത്തനങ്ങളിലും മറ്റു നന്മകളിലും മുഴുകാനും വിശ്വാസികൾ ശ്രദ്ധിക്കണം. മനസിനെയും നാവിനെയും നിയന്ത്രിക്കാനും സാധിക്കണം. റമദാനിൽ നേടിയെടുക്കുന്ന ആത്മീയ ചൈതന്യം ജീവിതത്തിൽ എന്നും നിലനിർത്താനും കൂടിയുള്ളതാണെന്നും പ്രഭാഷകർ പറഞ്ഞു.

ഈസ്റ്റ് റിഫ, വെസ്റ്റ് റിഫ, ഇസാ ടൗൺ, ഹാജിയത്ത് എന്നീ പ്രദേശങ്ങളിൽ ” ബല്ലിഗ്നാ റമദാൻ” എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതരും വാഗ്മികളുമായ ജമാൽനദ്‌വി, സി.എം. മുഹമ്മദലി എന്നിവർ പ്രഭാഷണം നടത്തി. ജലീൽ മുട്ടികൽ, നജാഹ്, അഹ്മദ് റഫീഖ്, ഇർഷാദ്, സമീർ ഹസൻ, ഷാഹുൽ, മുഹമ്മദ് ശരീഫ്, ഹാരിസ്, സക്കീർ, മൂസ കെ ഹസൻ തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!