ബഹ്‌റൈൻ പ്രതിഭ മാരത്തോൺ രക്തദാന ക്യാമ്പ്

New Project (80)

മനാമ: റമദാൻ മാസത്തിൽ ബഹ്‌റൈൻ പ്രതിഭ ഹെല്പ്ലൈൻ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മാരത്തോൺ രക്തദാന ക്യാമ്പിന് തുടക്കമായി.

കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നടത്തുന്ന രക്തദാന ക്യാമ്പ് പ്രതിഭ പ്രസിഡണ്ട് അഡ്വ. ജോയ് വെട്ടിയാടന്റെ അധ്യക്ഷതയിൽ പ്രതിഭ രക്ഷാധികാരി സമിതി അംഗം സുബൈർ കണ്ണൂർ ഉദ്‌ഘാടനം നിർവ്വഹിച്ചു. രക്ഷാധികാരി അംഗങ്ങൾ ലിവിൻ കുമാർ, മനോജ് മാഹി ,ഹെല്പ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ, ജോയിന്റ് കൺവീനർ ഗിരീഷ് കല്ലേരി, കേന്ദ്ര കമ്മറ്റി അംഗങ്ങളായ എൻ.കെ.അശോകൻ , ബിനു കരുണാകരൻ, അനിൽ കെ പി .എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. മാർച്ച് 26 മുതൽ ഏപ്രിൽ 20വരെയാണ് തുടർച്ചയായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ക്യാമ്പ് വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങിയ മുഴുവൻ പ്രവർത്തകരെയും പ്രസിഡന്റ് അഡ്വ: ജോയ് വെട്ടിയാടനും ആക്ടിങ് സെക്രട്ടറി ഷംജിത് കോട്ടപ്പള്ളിയും അഭിവാദ്യം ചെയ്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!