മനാമ: ഇന്നലെ രാത്രി വാദി അൽ സെയിലിൻ അടുത്ത് റോഡ് ക്രോസ്സ് ചെയ്യാൻ ശ്രമിച്ച ഒൻപത് വയസുകാരൻ ബഹ്റൈനി കാർ ഇടിച്ച് മരണപ്പെട്ടു.
ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. ബഹ്‌റൈനി ഓടിച്ചിരുന്ന കാറാണ് അപ്രതീക്ഷിതമായി ഓടി വന്ന കുട്ടിയെ ഇടിച്ചത്. ഡ്രൈവർ കുട്ടിയെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും അത് വളരെ വൈകിപ്പോയിരുന്നു. കാർ ഇടിച്ചതിനെ ആഘാതം വളരെ കടുത്തതും കുട്ടി ഉടനെ മരണപ്പെടുകയും ചെയ്തു എന്ന് സാക്ഷികൾ പറഞ്ഞു.