സൗഹൃദം നിറച്ച് ഷിഫ അൽജസീറ ഗബ്ഗ

New Project - 2023-04-19T072031.044

മനാമ: വിവിധ ദേശ, ഭാഷ സംസ്‌കാരങ്ങളുടെ സംഗമമായി ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ റമദാന്‍ ഗബ്ഗ. സൗഹൃദവും സാഹോദര്യവും വിരുന്നൊരുക്കിയ ഗബ്ഗ വന്‍ ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, എന്‍എച്ച്ആര്‍എ, സര്‍ക്കാര്‍ സ്ഥാപന പ്രതിനിധികള്‍, വ്യാപാര വ്യവസായ പ്രമുഖര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഒത്തുചേര്‍ന്ന ഗബ്ഗ നവ്യാനുഭവമായി.

ക്രൗണ്‍ പ്ലാസ ഹോട്ടല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ ഒരുക്കിയ ഗബ്ഗയില്‍ ഇന്ത്യന്‍ അംബാസഡര്‍ പിഴുഷ് ശ്രീവാസ്തവ, റഷ്യന്‍ അംബാസഡര്‍ അലക്‌സി കോസിറോവ്, ശ്രീലങ്കന്‍ അംബാസഡര്‍ രെതെശ്രീ വിഗര്‍ട്‌നി മെന്റെസ്, ജപ്പാന്‍ അംബാസഡര്‍ മിസായുകി മിയാമോട്ടോ, ഫിലിപ്പൈസ് അംബാസഡര്‍ ഡെസിഗ്‌നേറ്റ് അന്നെ ജലാന്‍ഡോ ഓന്‍ ലൂയി, ഈജിപ്ഷ്യന്‍ അംബസഡര്‍ യാസ്സെര്‍ മുഹമ്മദ് അഹമ്മദ് ഷബാന്‍, സുഡാന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് അബദെല്‍ റഹ്മാന്‍ അലി അബദെല്‍റഹ്മാന്‍ മുഹമ്മദ്, ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ഇഫ്ജാസ് അസ്ലം, പലസ്തീന്‍ എംബസി ഫസ്റ്റ് സെക്രട്ടറി മുഹമ്മദ് അബ്ദുല്‍ അസീസ് തുര്‍ക്ക്, ആഭ്യന്തര മന്ത്രാലയം ജനറല്‍ ഗാര്‍ഡ്‌സ് ഡയരക്ടര്‍ കേണല്‍ ഫൈസല്‍ മൊഹ്‌സിന്‍ അല്‍ അര്‍ജാനി, ബഹ്‌റൈന്‍ പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ അഹമ്മദ് ഖറാത്ത, ബഹ്‌റൈന്‍ എംപിമാരായ ഹസ്സന്‍ ബുക്കമാസ്, മുഹമ്മദ് ജാസിം അല്‍ അലൈവി, ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍ഫര്‍മേഷന്‍ ഡയരക്ടര്‍ യൂസഫ് യാഖൂബ് ലോറി, ഡോ. അമീന മാലിക്(എന്‍എച്ച്ആര്‍എ), ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകര്‍, സംഘടനാ പ്രതിനിധികള്‍, മത, സാംസ്‌കാരിക സംഘടനാ ഭാരവാഹികള്‍, ചെറുകിട വ്യാപാര, വ്യാസായ മേലയിലെ പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ വൈസ് ചെയര്‍മാന്‍ സിയാദ് ഉമര്‍, സിഇഒ ഹബീബ് റഹ്മാന്‍, ഡയരക്ടര്‍ ഷബീര്‍ അലി, മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍, മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഷംനാദ്, മറ്റു ഡോക്ടര്‍മാര്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് അതിഥികളെ സ്വീകരിച്ചു.
സമൂഹത്തിന്റെ എല്ലാ മേഖലയില്‍ നിന്നുള്ളവരുടെ സാന്നിധ്യം നിറഞ്ഞ ഗബ്ഗ ബഹ്‌റൈന്‍ സാമൂഹ്യ, സാംസ്‌കാരിക ജീവിതത്തിന്റെ പരിച്ഛേദമായി. രാത്രി എട്ടരക്കു മുതല്‍ അര്‍ധരാത്രി 12 വരെ നീണ്ട ഗബ്ഗയില്‍ 1600ലധികം പേര്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!