മനാമ: തിരുവനന്തപുരം ജില്ലയിലെ ചാക്ക സ്വദേശി ബഹ്‌റൈനിൽ മരണപ്പെട്ടു. ഈസി കൂൾ എയർ കണ്ടീഷൻ ഉടമ സക്കീർ (54) ആണ് മരിച്ചത്. സ്ഥാപനത്തിന്റെ ഓഫീസിൽ വെച്ച് കുഴഞ്ഞ് വീണ് മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ഷിമി, മക്കൾ: ഹിഷാം (കാനഡ), റയ്യാൻ (ഏഷ്യൻ സ്കൂൾ ബഹ്‌റൈൻ).
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള നടപടികൾ പുരോഗമിക്കുന്നു.