മനാമ: കർണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ന്റെ ഉജ്വല വിജയയത്തിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് ബഹ്‌റൈൻ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ മനാമ സെൻട്രൽ മാർക്കറ്റിൽ മധുരം വിതരണം ചെയ്തു. രാജ്യ ഭരണം നടത്തുന്ന ബി ജെ പി ക്ക് ഏൽക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് കർണാടകയിൽ നിന്ന് ലഭിച്ചത്.
കോൺഗ്രസിന്റെ തിരിച്ചു വരവ് കർണാടകയിൽ നിന്ന് ആരംഭിച്ചു എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ അഭിപ്രായപ്പെട്ടു. രാജ്യത്തെ ഭിന്നിച്ചു ഭരിക്കുവർക്ക് ഉള്ള മുന്നറിയിപ്പാണ് കർണാടകയിൽ കണ്ടത്. മതേതര – ജനാധിപത്യ ശക്തികളുടെ വിജയമാണ് കർണാടക റിസൾട്ട് എന്നും രാഹുൽ മാങ്കൂട്ടത്തിൽ അഭിപ്രായപെട്ടു.
യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എം. ജി. കണ്ണൻ, ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ഒഐസിസി നേതാക്കളായലത്തീഫ് ആയം ചേരി,സെയ്ദ് മുഹമ്മദ്, മനു മാത്യു, ഷമീം കെ. സി, ചന്ദ്രൻ വളയം, മുനീർ യൂ വി, അലക്സ് മഠത്തിൽ, നിസാർ കുന്നംകുളത്തിങ്കൽ,ജേക്കബ് തേക്ക്തോട്,വിഷ്ണു വി,റംഷാദ് അയിലക്കാട്, രാജീവൻ ടി പി,സിജു ആനികാട് തുടങ്ങിയവർ നേതൃത്വം നൽകി.