bahrainvartha-official-logo
Search
Close this search box.

‘മേടനിലാവ് 2023’ എന്ന പേരിൽ ഈസ്റ്റർ – വിഷു – ഈദ് ആഘോഷം സംഘടിപ്പിച്ച് വോയ്‌സ് ഓഫ് ആലപ്പി

New Project - 2023-05-19T084337.007

മനാമ: ബഹ്‌റൈനിലെ ആലപ്പുഴജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി, ‘മേടനിലാവ് 2023’ എന്നപേരിൽ സംഘടിപ്പിച്ച ഈസ്റ്റർ – വിഷു – ഈദ് ആഘോഷം ശ്രദ്ധേയമായി. ഹമലയിലെ അൽ ഖൈറാൻ റിസോർട്ടിൽ സംഘടിപ്പിച്ച കുടുംബസംഗമത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.

നാടൻപാട്ട്, അമ്മൻകുടം, മാജിക് ഷോ, കോമഡി ഷോ, നൃത്തനിത്യങ്ങൾ, സംഗീത നിശ എന്നിവ പരിപാടിയുടെ മാറ്റ് കൂട്ടി. മേടനിലവിന്റെ ഭാഗമായി നടന്ന സമ്മേളനം വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം ഉൽഘാടനം ചെയ്‌തു. ജനറൽ സെക്രട്ടറി ധനേഷ് മുരളി, ട്രെഷറർ ഗിരീഷ് കുമാർ, രക്ഷാധികാരി അനിൽ യു കെ എന്നിവർ ആശംസകൾ അറിയിച്ചു.

പ്രോഗാം കൺവീനർമാരായ അജിത്കുമാർ സ്വാഗതവും സനിൽ വള്ളികുന്നം നന്ദിയും പറഞ്ഞു. ദീപക് തണൽ, അശോകൻ താമരക്കുളം, ജിനു ജി, കെ. കെ ബിജു, ലിബിൻ സാമുവൽ, നിതിൻ ഗംഗ, അനീഷ് ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!