മനാമ: ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ 2023_2025 കാലയളവിലേക്ക് തി രെഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം കഴിഞ്ഞ ദിവസം കെ. സി. എ ഹാളിൽ വെച്ച് നടന്നു. ചടങ്ങിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ പ്രസിഡന്റ് ശിവകുമാർ കൊല്ലറോത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാവ് കെ. ജി ബാബുരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ വിശിഷ്ടാഥിതി ആയിരുന്നു.
വരുന്ന രണ്ടു വർഷക്കാലയള വിലേക്കുള്ള ഭാവി പരിപാടികളെ കുറിച്ച് പ്രസിഡന്റ് വിശദീകരിച്ചു.
നീതു ജനാർദ്ദനൻ ചിട്ടപ്പെടുത്തിയ നൃത്തപരിപാടിയോട് കൂടി ആരംഭിച്ച ചടങ്ങിൽപവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ രക്ഷാധികാരി കെ. ജനാർദ്ദനൻ, മുൻ പ്രസിഡന്റ് ബാബു. ജി. നായർ, വനിതവിഭാഗം കൺവീനർ ഗീതാ ജനാർദ്ദനൻ, തുടങ്ങിയവർ സംസാരിച്ചു. ബഹ്‌റൈനിലെ വിവിധ സംഘടനാ ഭാരവാഹികൾ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.
പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ജനറൽ സെക്രട്ടറി മുഹമ്മദ് ഹുസൈൻ സ്വാഗതവും, ട്രഷറർ മുസ്തഫ കുന്നുമ്മൽ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് പ്രീജിത്ത്, ജോയിന്റ് സെക്രട്ടറി മാരായ ശ്രീശൻ നന്മണ്ട, രഞ്ജിത്ത് പേരാമ്പ്ര, വനിതാ വിഭാഗം ജോയിന്റ് കൺവീനർ ശ്രീലത പങ്കജ്, മെമ്പർ ഷിപ്പ് കൺവീനർ ഫാസിൽ വട്ടോളി, ചാരിറ്റി വിംഗ് കൺവീനർ രവി പേരാമ്പ്ര, സ്പോർട്സ് വിംഗ് കൺവീനർ ഷിജു. എസ്. നായർ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.