മനാമ: ക്വിറ്റ് ഇന്ത്യ ദിനവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ഐവൈസിസി ദേശീയ കമ്മറ്റി സമുചിതമായി ആഘോഷിച്ചു. മനാമയിൽ സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. ദേശീയ പ്രസിഡണ്ട് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്ക്, ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
