bahrainvartha-official-logo
Search
Close this search box.

കെ.എസ്.സി.എ ബാലകലോത്സവം 2023; ഓഫീസ് ഉദ്ഘാടനം ചെയ്തു

New Project - 2023-08-25T095538.458

മനാമ: കെ.എസ്.സി.എ ബാലകലോത്സവം 2023 ഓഫീസ്, ഗുദൈബിയയിലുള്ള കെ എസ് സി എ യുടെ ബിൽഡിംഗിൽ ബുധനാഴ്ച വൈകിട്ട്(23.8.23) കെ.എസ്.സി.എ പ്രസിഡണ്ട് പ്രവീൺ നായർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സതീഷ് നാരായണൻ, ബാലകലോത്സവം ജനറൽ കൺവീനർ ശശിധരൻ, കെ.എസ്.സി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ബാല കലോത്സവം കമ്മിറ്റി അംഗങ്ങൾ, കെ.എസ്.സി.എ യുടെ മുതിർന്ന അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ഓഫീസ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.

 

അവധിക്ക് പോയ നിരവധി മാതാപിതാക്കളുടെ അഭ്യർത്ഥന മാനിച്ച് ബാലകലോത്സവത്തിന്റെ രജിസ്ട്രേഷൻ സെപ്തംബർ അഞ്ചാം തീയതി വരെ നീട്ടുകയും ചെയ്തു. രജിസ്ട്രേഷൻ ചെയ്തവർക്ക്, വേണ്ടപ്പെട്ട ഡോക്യുമെന്റുകൾ സമർപ്പിക്കുന്നതിനായി എല്ലാദിവസവും വൈകിട്ട് 7.30 മുതൽ 9.30 വരെ ബാലകലോത്സവം ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതാണെന്ന് കൺവീനർ അറിയിച്ചു.

 

ബഹ്റൈനിലുള്ള എല്ലാം കലാപ്രേമികളുടെയും സഹകരണവും പിന്തുണയും കെ.എസ്.സി.എ ബാല കലോത്സവത്തിന് ഉണ്ടാകണമെന്ന് പ്രസിഡണ്ട് പ്രവീൺ നായർ അഭ്യർത്ഥിച്ചു. ബഹ്‌റൈനിലുള്ള ഇന്ത്യക്കാരുടെ കുട്ടികൾക്ക് കലാ സാഹിത്യ മേഖലയിൽ ഏറ്റവും വലിയ ഒരു മാമാങ്കത്തിനാണ് കെ.എസ്.സി.എ വേദിയൊരുക്കുന്നത്. 60ൽ പരം വ്യക്തിഗത ഇനങ്ങളും 10 ഇൽ കൂടുതൽ ഗ്രൂപ്പ് മത്സരങ്ങളും ആണ് സംഘടിപ്പിക്കുന്നത്. സപ്തംബർ മൂന്നാം വാരത്തിൽ തുടങ്ങി ഒക്ടോബർ അവസാനത്തോടുകൂടി മത്സരം പൂർത്തിയായിരിക്കാനാണ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ജനറൽ കൺവീനർ ശശിധരൻ 39898781, ജോയിൻ്റ് കൺവീനർ പ്രശാന്ത് നായർ 33279225 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!