bahrainvartha-official-logo
Search
Close this search box.

ഗുരുദേവ സോഷ്യൽ സൊസൈറ്റി ‘ഓണോത്സവം 2023’ൻറെ ഭാഗമായി പൂക്കള മത്സരം സംഘടിപ്പിച്ചു

New Project - 2023-08-27T131100.283

മനാമ: ഓണോത്സവം 2023ന്റെ ഭാഗമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി കാനൂ ഗാർഡനിലെ സൊസൈറ്റി ഹാളിൽ വെച്ച് അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു. മികച്ച മത്സരം കാഴ്ചവച്ച ദിവ്യ രഞ്ജിത്ത് ക്യാപ്റ്റനായ ടീം എ ഒന്നാം സമ്മാനം കരസ്ഥമാക്കി. ടീം സി രണ്ടാം സമ്മാനവും ടീം ബി മൂന്നാം സമ്മാനവും നേടി. വിജയികൾക്ക് അൽ ഹിലോ ട്രേഡിങ് കമ്പനി ഏർപ്പെടുത്തിയ സമ്മാനങ്ങൾ നൽകുകയുണ്ടായി.

കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ചു, സൊസൈറ്റി സെക്രട്ടറി ബിനുരാജ് സ്വാഗതവും, പൂക്കള മത്സരം കൺവീനർ രജീഷ് പട്ടാഴി നന്ദിയും രേഖപ്പെടുത്തി. ഓണോൽസവം 2023 ജനറൽ കൺവീനർഎ വി ബാലകൃഷ്ണൻ നിയന്ത്രിച്ച പരിപാടിയിൽ അൽ ഹീലോ ട്രേഡിങ് കമ്പനി ചെയർമാൻ എ.കെ ബാബുവും, ഫലപ്രഖ്യാപനം നടത്തിയ അജിത്തും മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും ആശംസകൾ അറിയിച്ചു സംസാരിച്ചു.

ഓണോത്സവം 2023 ൻറെ ഭാഗമായി വരും ദിവസങ്ങളിൽ കുട്ടികളുടെ ഓണാഘോഷ പരിപാടികൾ, ഓണസദ്യ എന്നിവ ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!