ബി.കെ.എസ് മഹാരുചിമേളയിൽ ആകർഷമായ സ്റ്റാളിനുള്ള സമ്മാനം കരസ്ഥമാക്കി ബഹ്‌റൈൻ ഫുഡ് ലൗവേഴ്സ് കൂട്ടായ്മ

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷം ‘ശ്രാവണം 2023’ ൻറെ ഭാഗമായി സംഘടിപ്പിച്ച മഹാരുചിമേളയിൽ ഏറ്റവും ആകർഷമായ സ്റ്റാളിനുള്ള സമ്മാനം കരസ്ഥമാക്കി ബഹ്‌റൈൻ ഫുഡ് ലൗവേഴ്സ്(ബി.എഫ്.എൽ). ബഹ്‌റൈനിലെ വിവിധ കൂട്ടായ്മകളിൽ നിന്നുള്ള 26ഓളം സ്റ്റാളുകളാണ് മഹാ രുചിമേളയിൽ പങ്കെടുത്തത്. ഇതിൽ നിന്നും ഏറ്റവും ആകർഷകമായ സ്റ്റോളായി ബഹ്‌റൈൻ ഫുഡ് ലൗവേഴ്സിനെ തിരഞ്ഞെടുത്തു.

 

കേരളത്തിലെ അറിയപ്പെടുന്ന ടീവി സിനിമ ഫെയിം കലാകാരന്മാരായ രാജ് കലേഷും മാത്തുക്കുട്ടിയും ആണ് മികച്ച സ്റ്റാളിനെ തിരഞ്ഞെടുത്തത്. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ അമരക്കാരൻ പി വി രാധാകൃഷ്ണപിള്ളയിൽ നിന്നും ബഹ്‌റൈൻ ഫുഡ് ലൗവേഴ്സ് പ്രതിനിധികൾ മികച്ച സ്റ്റാളിനുള്ള സമ്മാനം ഏറ്റുവാങ്ങി. ചടങ്ങിൽ സമാജം എക്സിക്യൂട്ടീവ് അംഗങ്ങളും ശ്രാവണം ഓണാഘോഷ കമ്മറ്റി അംഗങ്ങളും ഉൾപ്പെടെ നിരപരിധിപേർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!