bahrainvartha-official-logo
Search
Close this search box.

ഐ.സി. എഫ് മീലാദ് കാമ്പയിൻ: മദ്ഹ് റസൂൽ സമ്മേളനം സെപ്റ്റംബർ 27 ന്

MADH RASOOL

മനാമ: തിരുനബി (സ). സ്നേഹലോകം എന്ന ശീർഷകത്തിൽ നടക്കുന്ന ഐ. സി. എഫ് മീലാദ് കാമ്പയിനിൻ്റെ ഭാഗമായി ഐ.സി.എഫ് സൽമാബാദ് സെൻട്രൽ സംഘടിപ്പിക്കുന്ന മദ്ഹ് റസൂൽ സമ്മേളനം സെപ്റ്റംബർ 27 (ബുധൻ) രാവിലെ 11 മണിക്ക് സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ നടക്കും.

പ്രമുഖപണ്ഡിതനും വാഗ്മിയുമായ ശാഫി സഖാഫി മുണ്ടമ്പ്ര സ്നേഹ പ്രഭാഷണം നടത്തും. ഐ.സി.എഫ്, ആർ.എസ് സി നേതാക്കളും അറബി പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി പുലർച്ചെ മൂന്ന് മണിക്ക് സൽമാബാദ് മദ്രസ്സ ഹാളിൽ പ്രഭാത മൗലിദ് നടക്കും അബ്ദുൾ സലാം മുസ്ല്യാർ. കോട്ടക്കൽ, അബ്ദു റഹീം സഖാഫി വര വൂർ,. ഹംസ ഖാലിദ് സഖാഫി പുകയൂർ, ഷഫീഖ് മുസ്ല്യാർ, അഷ്റഫ് കോട്ടക്കൽ, റഹിം താനൂർ എന്നിവർ നേതൃത്വം നൽകും. വൈകീട്ട് മദ്രസ്സ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറും.

സ്വാഗതസംഘം ചെയർമാൻ ഉമർ ഹാജി ചേലക്കരയുടെ അദ്ധ്യക്ഷത യിൽ ചേർന്ന പ്രോഗ്രാം സമിതി യോഗം പരിപാടികൾക്ക് അന്തിമ രൂപം നൽകി. ഷാജഹാൻ കൂരിക്കുഴി, അമീറലി ആലുവ, യൂനുസ് മുടി ക്കൽ, അൻസാർ ആലുവ, ഹർഷദ് ഹാജി കല്ലായി, അബ്ദുള്ള രണ്ടത്താണി, ഇസ്ഹാഖ് വലപ്പാട്, ഫൈസൽ ചെറുവണ്ണൂർ എന്നിവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!