bahrainvartha-official-logo
Search
Close this search box.

ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം സെപ്റ്റംബർ 27 മുതൽ

NADAN PANTHUKALI

ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മൂന്നാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം 2023 സെപ്റ്റംബർ 27 മുതൽ ന്യൂ സിഞ്ച് മൈതാനിയിൽ ആരംഭിക്കുന്നു.

BKNBF പ്രസിഡന്റ് ശ്രീ. റോബിൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ 3 മണിക്ക് കൂടുന്ന ഉത്ഘടന സമ്മേളനത്തിൽ ഐ. സി. ആർ. എഫ്. ജനറൽ സെക്രട്ടറി ശ്രീ. പങ്കജ് നെല്ലൂർ ടൂർണമെന്റ് ഉത്ഘാടനം ചെയ്യും.

എൻവയോൻമെന്റൽ അഡ്വക്കറ്റ് കെയ് മെയ്‌തിങ്, പഴയ കാല നാടൻ പന്ത് കളി പ്രതിഭ ശ്രീ. K. E. ഈശോ, O I C C ഗ്ലോബൽ ജനറൽ സെക്രട്ടറി ശ്രീ. രാജു കല്ലുമ്പുറം, O I C C ദേശീയ പ്രസിഡന്റ് ശ്രീ. ബിനു കുന്ദന്താനം, കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് ശ്രീ. ബോബി പാറയിൽ, WMC ട്രഷറർ ശ്രീ. തോമസ് ഫിലിപ്പ്, BKNBF രക്ഷധികാരി ശ്രീ. റെജി കുരുവിള, KNBA പ്രസിഡന്റ് ശ്രീ. മോബി കുര്യക്കോസ് , BKNBF സെക്രട്ടറി ശ്രീ. മനോഷ് കോര എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. തുടർന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ മണർകാട് ടീം ചമ്പക്കര ടീമിനെയും, രണ്ടാം മത്സരത്തിൽ പുതുപ്പള്ളി ടീം KNBA ചിങ്ങവനത്തിനെയും നേരിടും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!