ഇറാന് ഭീഷണിയുമായി അറേബ്യൻ ഉൾക്കടലിൽ അമേരിക്കൻ സൈനിക നീക്കം ശക്തമായി. അറേബ്യൻ ഉൾക്കടലിനുമുകളിൽ അമേരിക്ക ബി52 ബോംബർ വിമാനങ്ങൾ പറത്തി. മധ്യ പൂർവ ദേശത്ത് ഇറാന്റെ ഭീഷണി തടയുന്നതിന് നിരീക്ഷണ പറക്കൽ നടത്തിയതായി അമേരിക്കൻ വ്യോമസേനയുടെ സെൻട്രൽ കമാൻഡ് വെളിപ്പെടുത്തി. യുഎഇ യിലെ ഫുജൈറ തീരത്ത് രണ്ട് സൗദി എണ്ണക്കപ്പൽ ആക്രമിച്ചുവെന്ന വർത്തക്കുപിന്നാലെയാണ് അമേരിക്കയുടെ സൈനിക നീക്കം.