മനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ കേരള മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണിയെ ബഹ്റൈൻ കേരളീയ സമാജത്തിൽ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ തുടങ്ങിയവർ സ്വീകരിച്ചു.
ബഹ്റൈൻ കേരളീയ സമാജത്തിന്റെ പ്രവർത്തനങ്ങൾ സമാജം ഭാരവാഹികൾ മന്ത്രിയോട് വിശദീകരിച്ചു. ചടങ്ങിൽ സമാജം അസിസ്റ്റന്റ് സെക്രട്ടറി വർഗീസ് ജോർജ്, നവകേരളയുടെ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.