bahrainvartha-official-logo
Search
Close this search box.

“വെളിച്ചമാണ് തിരുദൂതർ” ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ പ്രഭാഷണം സംഘടിപ്പിച്ചു

IMG-20230929-WA0045

മനാമ: “വെളിച്ചമാണ് തിരുദൂതർ” എന്ന തലക്കെട്ടിൽ ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന കാമ്പയിനിൻ്റെ ഭാഗമായി വെസ്റ്റ് റിഫ യൂണിറ്റ് സ്റ്റഡി സർക്കിൾ പ്രഭാഷണം സംഘടിപ്പിച്ചു.

സജീർ കുറ്റിയാടി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ്‌ നബി പഠിപ്പിച്ച മഹിതമായ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുമ്പോഴാണ് വിശ്വാസിയുടെ ജീവിതം വെളിച്ചമായി മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആ വെളിചം സ്വർഗത്തിലേക്ക് വഴി നടത്തുന്നതാണ്. നിർഭാഗ്യവശാൽ മുഹമ്മദ്‌ നബി യോടുള്ള സ്നേഹം അദ്ദേഹത്തെ കുറിച്ചുള്ള വർണ്ണനകളിൽ മാത്രം ഒതുങ്ങുന്ന ദുഃഖകരമായ കാഴ്ചയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂണിറ്റ് പ്രസിഡന്റ് അശ്റഫ് പി.എം അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഉവൈസ് ഖിറാഅത്ത് നടത്തി. മൂസ കെ.ഹസ്സൻ നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!