അത്യാധുനിക സൗകര്യങ്ങളുമായി ഷിഫ അല്‍ ജസീറ ആശുപത്രിയിൽ ഐപി വിഭാഗം പ്രവര്‍ത്തനം തുടങ്ങി

shifa al jazeera

മനാമ: ബഹ്‌റൈന്‍ ആതുരസേവന മേഖലയിലെ പ്രമുഖ സ്ഥാപനമായ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ സമ്പൂര്‍ണ ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങി. കിടത്തി ചികിത്സാ വിഭാഗത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചതെന്ന് മാനേജ്‌മെന്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ലേബര്‍ ആന്‍ഡ് ഡെലിവറി, നിയോനറ്റോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി, വിപുലമായ ഓപ്പറേഷന്‍ തിയേറ്ററുകള്‍, എന്‍ ഐസിയു, ഐസിയു, പോസ്റ്റ്ഓപ്പറേറ്റീവ് വാര്‍ഡുകള്‍, പ്രൈവറ്റ് / സ്യൂട്ട് റൂമുകള്‍, ജനറല്‍ വാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രത്യേക വിഭാഗങ്ങള്‍ ലഭ്യമാണ്.

ജനറല്‍ മെഡിസിന്‍, ഇന്റേണല്‍ മെഡിസിന്‍, അത്യാഹിത വിഭാഗം, ഓര്‍ത്തോപീഡിക്‌സ്, ഒഫ്താല്‍മോളജി, ഇഎന്‍ടി, ഡെര്‍മറ്റോളജി ആന്‍ഡ് കോസ്‌മെറ്റോളജി, പീഡിയാട്രിക്‌സ്, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, ജനറല്‍ സര്‍ജറി, റേഡിയോളജി എന്നിവയില്‍ കൂടുതലായി കണ്‍സള്‍ട്ടുമാരുടെയും വിദഗ്ധ ഡോക്ടര്‍മാരുടെയും സേവനം ലഭ്യമാണ്. വിവിധ മെഡിക്കല്‍ സ്‌പെഷ്യാലിറ്റികളിലുടനീളം കുറഞ്ഞ ചിലവല്‍ സമഗ്രമായ ആരോഗ്യ പരിചരണം ഉറപ്പുനല്‍കുകയാണ് ലക്ഷ്യമെന്ന് സിഇഒ ഹബീബ് റഹ്മാന്‍ അറിയിച്ചു.

വൈവിധ്യമാര്‍ന്ന ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ നേരിടാനായി സമഗ്രമായ ആശുപത്രി ചികിത്സയും പരിചരണവും ഉറപ്പുവരുത്തുന്ന പാക്കേജുകള്‍ ലഭ്യമാണ്. താങ്ങാവുന്ന ചിലവില്‍ സ്‌പെഷ്യാലിറ്റി ഹെല്‍ത്ത് കെയര്‍ നല്‍കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഈ ആരോഗ്യ പാക്കേജുകളില്‍ പ്രതിഫലിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഹോസ്പിറ്റലായുള്ള നവീകരണം ബഹറൈനില്‍ 19 വര്‍ഷം പൂര്‍ത്തിയാക്കിയ ഷിഫ അല്‍ ജസീറയുടെ വളര്‍ച്ചയില്‍ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നതും പരിചരണത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കുന്നതുമാണ്. ഇത് സമൂഹത്തിന് നൂതന ആരോഗ്യ സേവനങ്ങള്‍ നല്‍കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ശക്തിപ്പെടുത്തും. അത്യാധുനിക മെഡിക്കല്‍ സാങ്കേതിക വിദ്യയുടെയും ഉയര്‍ന്ന വൈദഗ്ധ്യമുള്ള ആരോഗ്യ സംരക്ഷണ വിദഗ്ധരുടെയും പിന്‍ബലത്തില്‍ രോഗികള്‍ക്ക് ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സയും പരിചരണംവും എല്ലാം ഒരു മേല്‍ക്കൂരയില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതാണ് ആശുപത്രിയിലേക്കുള്ള മാറ്റമെന്നും അദ്ദേഹം അറിയിച്ചു.

മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഹെല്‍ത്ത് കെയര്‍ കൂട്ടായ്മയായ ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് 2004 ജൂണ്‍ 10 നാണ് ബഹ്‌റൈനില്‍ ആദ്യത്തെ മെഡിക്കല്‍ സെന്റര്‍ ആരംഭിച്ചത്. 2018 മെയ് 10 ന് കൂടുതല്‍ സ്‌പെഷ്യാലിറ്റികളുമായി പുതിയ കെട്ടിടത്തിലേക്ക് മാറി. ആദ്യത്തെ സെന്റര്‍ ഡെന്റല്‍, ഫിസിയോതെറാപ്പി, പ്രീഎംപ്ലോയ്‌മെന്റ് മെഡിക്കല്‍ സേവനങ്ങള്‍ക്ക് മാത്രമായി ഒരു മള്‍ട്ടിസ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ സെന്ററായി മാറ്റി.

ബഹ്‌റൈന്‍ ആരോഗ്യ മേഖലയില്‍ വിപുലമായ ആരോഗ്യ സേവനങ്ങളാണ് ഷിഫ അല്‍ ജസീറ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി അടുത്ത മാസങ്ങളില്‍ ഹാജിയാത്തിലും ഹമലയിലും രണ്ട് പുതിയ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററുകള്‍ തുറക്കും. ഇതിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്.
അപ്പോയിന്റ്‌മെന്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും 17288000 / 16171819 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!