bahrainvartha-official-logo
Search
Close this search box.

ഇടവക ദിനവും കൺവൻഷനും ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു.

The Parish Day and Convention was held at St. Paul's Marthomma Church, Bahrain.

ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ പതിനെട്ടാംമത് ഇടവക ദിനവും കൺവൻഷനും ഒക്ടോബർ മാസം പതിനേഴാം തീയതി മുതൽ ഇരുപതാം തീയതി വരെ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കോട്ടയം – കൊച്ചി ഭദ്രസനാദ്ധ്യക്ഷൻ അഭി. റൈറ്റ്.റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ ഇടവകദിനത്തിൽ വിശുദ്ധ കുർബാന ശുശ്രുഷയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു.തുടർന്ന് നടന്ന ഇടവകദിന പൊതുസമ്മേളനത്തിൽതിരുമേനി മുഖ്യസന്ദേശം നൽകി.

ഇടവക വികാരി റവ. മാത്യു ചാക്കോ മീറ്റിംഗിന് അധ്യക്ഷത വഹിച്ചു. ഇടവക വൈസ് പ്രസിഡന്റ്‌ ശ്രീ. ജെയിംസ് ബേബി പ്രാരംഭാ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും, ഇടവക സെക്രട്ടറി ശ്രീ. എബി വർഗീസ് വന്ന് കൂടിയവരെ സ്വാഗതം ചെയ്ത് 2022 -23 വർഷത്തിലെ വാർഷിക റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ചെയ്തു. ഇടവകയുടെ പോഷകസംഘടനാ പ്രതിനിധികൾ ആശംസകൾ അറിയിച്ചു.

പ്ലസ്ടു എക്സാമിൽ ഉന്നത വിജയം കൈവരിച്ചവരെ അനുമോദിക്കുകയും ചെയ്തു.ബഹ്‌റൈൻ സി. എസ്. ഐ സൗത്ത് കേരള വികാരി റവ. അനൂപ് സാം സന്നിഹിതൻ ആയിരുന്നു.ഇടവക അക്കൗണ്ട് ട്രസ്റ്റീ ശ്രീ. ജിജു. കെ. ഫിലിപ്പ് നന്ദി പ്രകാശിപ്പിച്ചു. മൂന്ന് ദിവസത്തെ കൺവൻഷന് സുവി. അലക്സാണ്ടർ എം. സി വചനപ്രഘോഷണം നടത്തി.കൺവീനഴ്‌സ് ആയി ശ്രീ. ഡെയ്സൺ. പി. വർഗീസ്, ശ്രീ. എബി വർഗീസ് എന്നിവർ പ്രവർത്തിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!