bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്‌കൂൾ കമ്മ്യൂണിറ്റി ഫെസ്റ്റ് ക്രിക്കറ്റ് ഫൈനലിൽ മഹാരാഷ്ട്രയും ഷഹീൻ ഗ്രൂപ്പും ജേതാക്കൾ

New Project - 2023-10-30T115556.835

മനാമ: ഇന്ത്യൻ സ്‌കൂൾ കമ്മ്യൂണിറ്റി ഫെസ്റ്റിന്റെ ഭാഗമായി നടന്ന ക്രിക്കറ്റ് മേളയുടെ ഫൈനലിൽ മഹാരാഷ്ട്ര എ ക്രിക്കറ്റ് ടീം കർണാടക എ ടീമിനെതിരെ 6 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം നേടി. ഇന്ത്യൻ സ്‌റ്റേറ്റ്‌സ് വിഭാഗം ഫൈനലിൽ 7 വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എന്ന വെല്ലുവിളിയാണ് മഹാരാഷ്ട്ര ഉയർത്തിയത്. മറുപടിയായി 6 വിക്കറ്റ് നഷ്ടത്തിൽ 26 റൺസ് എടുക്കാനേ കർണ്ണാടകക്ക് സാധിച്ചുള്ളൂ. മഹാരാഷ്ട്രയുടെ നാതിക് അബ്ദുൾ റസാക്കാണ് കളിയിലെ താരം.

ഓപ്പൺ കാറ്റഗറി ഫൈനലിൽ, ഷഹീൻ ഗ്രൂപ്പ് എ, റിഫ ഇന്ത്യൻ സ്റ്റാറിനെ മറികടന്ന് തങ്ങളുടെ മികവ് പ്രകടിപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഷഹീൻ ഗ്രൂപ്പ്, നിശ്ചിത 6 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 40 റൺസ് നേടിയെടുത്തു. ലക്ഷ്യം തേടിയിറങ്ങിയ റിഫ ഇന്ത്യൻ സ്റ്റാറിന് 6 വിക്കറ്റ് നഷ്ടത്തിൽ 24 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഷഹീൻ ഗ്രൂപ്പിന്റെ ആസിഫ് മുംതാസാണ് കളിയിലെ താരം. ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മാനദാന ചടങ്ങിൽ ക്രിക്കറ്റ്, ചെസ് ഫൈനൽ വിജയികളെ അനുമോദിച്ചു. ഇന്ത്യൻ എംബസി അറ്റാഷേ ചിത്തരഞ്ജൻ നായക് മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, പ്രേമലത എൻ.എസ്, രാജേഷ് എം.എൻ, അജയകൃഷ്ണൻ വി, മുഹമ്മദ് നയാസ് ഉല്ല , പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം ചെറിയൻ, സാമൂഹ്യ പ്രവർത്തകരായ മുഹമ്മദ് ഹുസൈൻ മാലിം,വിപിൻ പി.എം, കെ ജനാർദനൻ, സ്‌പോർട്‌സ് കൺവീനർ തൗഫീഖ്, വൈസ് പ്രിൻസിപ്പൽമാർ, സംഘാടക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ചെസ് ജേതാക്കൾ:

അണ്ടർ -10 ആൺകുട്ടികൾ: 1. ഹഡ്‌സൺ ആന്റണി, 2. അർണവ് അജേഷ് നായർ, 3. നോയൽ എബ്രഹാം പുന്നൂസ്.
അണ്ടർ 10 പെൺകുട്ടികൾ : 1.യശ്വി കൗശൽ ഷാ, 2.സൈറ മഹാജൻ, 3.വർദിനി ജയപ്രകാശ്.
അണ്ടർ 16 ആൺകുട്ടികൾ : 1. പ്രണവ് ബോബി ശേഖർ, 2. അനീഷ് വാമൻ ഖോർജുങ്കർ, 3. വ്യോമ ഗുപ്ത. അണ്ടർ 16 പെൺകുട്ടികൾ : 1.കനുഷി കിഷോർ, 2.ധ്രുവി ശ്രീകാന്ത് പാണിഗ്രഹി, 3.ചാർവി ജെയിൻ. ഓപ്പൺ കാറ്റഗറി വിജയികൾ: 1. പ്രണവ് ബോബി ശേഖർ, 2. പൃഥ്വി രാജ് പ്രജീഷ്, 3. അനീഷ് വാമൻ കോർജുയേങ്കർ. വനിതാ ചെസ് ജേതാക്കൾ: 1. ധ്രുവി ശ്രീകാന്ത് പാണിഗ്രഹി, 2. ഖൻസ നസീം, 3. സഞ്ജന സെൽവരാജ്.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് സ്‌കൂൾ കമ്മ്യുണിറ്റി സ്‌പോർട്‌സ് ഫെസ്റ്റ് നടന്നത്. മഹത്തായ ഇന്ത്യ ചരിത്രത്തെ അനുസ്മരിക്കാനും ഇന്ത്യയും ബഹ്‌റൈൻ തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കാനുമാണ് കമ്മ്യുണിറ്റി സ്‌പോർട്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. കമ്മ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റിനെ അവിസ്മരണീയ അനുഭവമാക്കി മാറ്റുന്നതിൽ ഇന്ത്യൻ എംബസി നൽകിയ പിന്തുണക്കു സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, ഇ .സി അംഗം-സ്‌പോർട്‌സ് രാജേഷ് എം.എൻ എന്നിവർ നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!