മനാമ: ഗുരുവായൂർ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. ദേവ്ജി ഗോൾഡ് ഗ്രൂപ്പിലെ ജീവനക്കാരനായ കലൂർ ഷാജി (49 )ആണ് ഞായറാഴ്ച രാവിലെ നിര്യാതനായത്. രാവിലെ എഴുന്നേറ്റപ്പോൾ കടുത്ത നടുവേദന അനുഭവപ്പെട്ട ഷാജി അധികം താമസിയാതെ കുഴഞ്ഞുവീഴുകയായിരുന്നു.
മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. ദേവ്ജി വർക്ക്ഷോപ്പ് ജീവനക്കാരനായിരുന്ന ഷാജി 24 വർഷമായി ബഹ്റൈനിലുണ്ട്. ബഹ്റൈനിലുണ്ടായിരുന്ന കുടുംബം
അടുത്തിടെയാണ് നാട്ടിലേക്ക് പോയത്. ഭാര്യ: സിംജ. മക്കൾ: അദ്വൈത, ദത്താത്രേയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന്റെ നടപടികൾ കമ്പനി അധികൃതരും ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈൻ ടീമും ചേർന്ന് നടത്തുന്നു.