മനാമ: ഇന്ത്യൻ സ്കൂൾ വാർഷിക ജനറൽ ബോഡി യോഗവും 2023-2026 കാലയളവിലേക്കുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പും ഡിസംബർ എട്ടിന് നടക്കും. രാവിലെ എട്ടിനാണ് യോഗം ആരംഭിക്കുക. പങ്കെടുക്കുന്നവർ സി.പി.ആറും മെംബർഷിപ് നമ്പറും പ്രവേശന കവാടത്തിൽ ഹാജരാക്കണമെന്ന് എക്സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു.