മനാമ: വിദ്യാർഥികളുടെ കലാവാസനയെയും വ്യക്തിത്വത്തെയും പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ട് ന്യൂ ഹൊറൈസൺ സ്കൂൾ വോൾസ് ഓഫ് ഇൻസ്പിറേഷൻ പരിപാടി ശ്രദ്ധേയമായി.
ലോകത്തിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ പോർട്രെയ്റ്റുകളുടെ പ്രദർശനം സ്കൂൾ കാമ്പസിൽ ഒരുക്കിയിരുന്നു. പ്രദർശനത്തിന്റെ ഉദ്ഘാടനം പ്രമുഖ ചിത്രകാരനായ അബ്ബാസ് അൽ മുസാവി നിർവഹിച്ചു. ആർട്ട് ഡിപ്പാർട്മെന്റ് അധ്യാപികയായ നിഷിദ ഫാരിസ് വരച്ച രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഈസ ആൽ ഖലീഫയുടെയും ചിത്രം അനാച്ഛാദനം ചെയ്തു. ബഹ്റൈൻ മുൻ പാർലമെന്റ് അംഗം ഡോ. മസൂമ ഹസൻ അബ്ദുറഹീം സംബന്ധിച്ചു.
നിർമല ജോസ്, നിജു ജോയി, അൽ റബീഹ് മെഡിക്കൽ സെന്റർ സി.ഇ.ഒ നൗഫൽ അടാട്ടിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.മാധ്യമപ്രവർത്തകരായ പ്രദീപ് പുറവങ്കര, ജലീൽ അബ്ദുല്ല, സിറാജ് പള്ളിക്കര, പ്രവീൺ കൃഷ്ണ, എന്നിവർ പങ്കെടുത്തു. ന്യൂ ഹൊറൈസൺ സ്കൂൾ ചെയർമാൻ ജോയി മാത്യു, പ്രിൻസിപ്പൽ വന്ദന സതീഷ് എന്നിവർ 38 ചിത്രകാരന്മാരെ അഭിനന്ദിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു. കുട്ടികളുടെ കലാപരിപാടികളും ചിത്രരചന മത്സരവും സമ്മാനദാനവും നടന്നു.