ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുപ്പ്: പ്രതിപക്ഷം ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളെന്ന് പ്രോ​ഗ്ര​സി​വ് പാ​ര​ന്റ്സ് അ​ല​യ​ൻ​സ്

PPA

മ​നാ​മ: അ​വാ​സ്ത​വ​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ര​ക്ഷി​താ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ്രോ​ഗ്ര​സി​വ് പാ​ര​ന്റ്സ് അ​ല​യ​ൻ​സ് (പി.​പി.​എ).

 

ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും റി​ട്ട​യ​ർ​മെ​ന്റ് അ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള പ​ണ​വും കു​ട്ടി​ക​ളു​ടെ കോ​ഷ​ൻ ഡെ​പ്പോ​സി​റ്റും പ​ണ​യം​വെ​ച്ച് ലോ​ണെ​ടു​ത്ത​വ​ർ ജീ​വ​ന​ക്കാ​രു​ടെ ക്ഷേ​മ​ത്തെ​ക്കു​റി​ച്ച് പ്ര​സം​ഗി​ക്കു​ന്ന​ത് വി​രോ​ധാ​ഭാ​സ​മാ​ണ്.

 

പി.​പി.​എ അ​ധി​കാ​ര​ത്തി​ൽ വ​ന്ന ശേ​ഷം ജീ​വ​ന​ക്കാ​ർ​ക്ക് എ​ല്ലാ ത​ര​ത്തി​ലു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കി​യി​ട്ടു​ണ്ട്. സു​താ​ര്യ​മാ​യ റി​ക്രൂ​ട്ട്മെ​ന്റ് വ്യ​വ​സ്ഥ​യി​ലൂ​ടെ യോ​ഗ്യ​ത​യു​ള്ള​വ​രെ മാ​ത്ര​മേ ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി നി​യ​മി​ച്ചി​ട്ടു​ള്ളു. പ്ര​തി​പ​ക്ഷ ഭ​ര​ണ​ത്തേ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം ആ​ൺ​കു​ട്ടി​ക​ളു​ടെ ടോ​യ്‍ല​റ്റ് സൗ​ക​ര്യം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. പ്രെ​യ​ർ റൂം ​ഉ​ണ്ടാ​ക്കാ​നും ക​ഴി​ഞ്ഞു. പൂ​ഴി നി​റ​ഞ്ഞ് ബ​സ് അ​ധ്യാ​പ​ക​ർ​ക്കും കു​ട്ടി​ക​ൾ​ക്കും ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖം വ​ന്ന​പ്പോ​ഴാ​ണ് പ​രാ​തി പ​രി​ഗ​ണി​ച്ച് ബ​സ് പാ​ർ​ക്കി​ങ് ഗ്രൗ​ണ്ട് ടാ​ർ ചെ​യ്ത​ത്.

 

200ൽ ​അ​ധി​കം ബ​സു​ക​ൾ ര​ണ്ടു​നേ​ര​വും ക​യ​റി​യി​റ​ങ്ങി​പ്പോ​കു​ന്ന ഗ്രൗ​ണ്ട് സി​ന്ത​റ്റി​ക്ക് ആ​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന് സാ​മാ​ന്യ ബു​ദ്ധി​യു​ള്ള​വ​ർ​ക്ക് മ​ന​സ്സി​ലാ​കും. കാ​ര്യ​മാ​യ ബാ​ധ്യ​ത​ക​ളി​ല്ലാ​തെ ഓ​ഡി​റ്റോ​റി​യം ന​വീ​ക​രി​ക്കാ​നും എ​ൽ.​ഇ.​ഡി വാ​ൾ സ്ഥാ​പി​ക്കാ​നും നാ​ല് ഇ​ന്റ​ർ​നാ​ഷ​ന​ൽ ബാ​ഡ്മി​ന്റ​ൺ കോ​ർ​ട്ട് സ്ഥാ​പി​ക്കാ​നും ക​ഴി​ഞ്ഞെ​ന്നും പ്രോ​ഗ്ര​സി​വ് പാ​ര​ന്റ്സ് അ​ല​യ​ൻ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!