മനാമ: യൂത്ത് ഇന്ത്യ ബഹ്റൈൻ സുബി ഹോംസുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ബഹ്റൈനിലെ ഏറ്റവും വലിയ മെഡിക്കൽ ഫെയർ 2.0ന്റെ നടത്തിപ്പിനായി വിപുലമായ കമ്മിറ്റി രൂപവത്കരിച്ചു.
മെഡിക്കൽ ക്യാമ്പ്,മെഡിക്കൽ എക്സിബിഷൻ, വിവിധ വിഷയങ്ങളിൽ ഹെൽത്ത് ടോക്ക്, സ്പെഷലിസ്റ് ഡോക്ടേർസ് സാന്നിധ്യം, കൗൺസലിങ് എന്നിവ മെഡിക്കൽ ഫെയറിനെ വ്യത്യസ്തമാക്കും.
ഡിസംബർ ഒന്നിന് രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ അദാരി പാർക്കിൽ സംഘടിപ്പിക്കുന്ന മെഡിക്കൽ ഫെയറിന് അനീസ്ന് വി.കെ ചെയർമാനായും സയീദ് റമദാൻ നദ് വി, ഡോ. പി.വി. ചെറിയാൻ, ഡോ. ബാബു രാമചന്ദ്രൻ എന്നിവർ രക്ഷാധികാരികളായും സംഘാടന സമിതിക്ക് രൂപം നൽകി. മെഡിക്കൽ ഫയർ ജനറൽ കൺവീനർ ജുനൈദ് കായണ്ണ. വിവിധ വകുപ്പ് കൺവീനർമാർ: സിറാജ് കിഴുപ്പിള്ളിക്കര -(ഫിനാൻസ് ),അജ്മൽ ശറഫുദ്ദീൻ -(മെഡിക്കൽ ),മുഹമ്മദ് മുഹിയുദ്ദീൻ (എക്സിബിഷൻ ),മുഹമ്മദ് ജൈസൽ-(രജിസ്ട്രേഷൻ),യൂനെസ് സലീം (റവന്യൂ ). ജമാൽ ഇരിങ്ങൽ, ബദറുദ്ദീൻ പൂവ്വാർ, സജീബ്, മജീദ് തണൽ, സുബൈർ എം.എം,മിൻഹാജ്,ബാസിം,ഷുഹൈബ് ,യാസീൻ, അൻസാർ,ഇർഫാൻ,സവാദ് ,സാജിർ,റഹീം,അഹദ്,നൂറു അജ്മൽ അസീസ്, വി.പി. സിറാജ് തുടങ്ങിയവർ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.
സിഞ്ചിലെ യൂത്ത് ഇന്ത്യ ഓഫിസിൽ നടന്ന ചടങ്ങിൽ വി.കെ. അനീസ് അധ്യക്ഷത വഹിച്ചു. സയ്ദ് റമദാൻ നദ് വി കമ്മിറ്റി രൂപവത്കരണത്തിന് നേതൃത്വം നൽകി.