ഇറാനെതിരായ നീക്കം ശക്തമാകുന്നതിനിടെ സേന പുനർ വിന്യാസത്തിനു ഗൾഫ് രാജ്യങ്ങൾ അമേരിക്കക്ക് അനുമതി നൽകിയതായി റിപ്പോർട്ട്. സംഘർഷ സാധ്യത തുടരുന്ന സാഹചര്യത്തിൽ ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കു യാത്ര ചെയ്യരുതെന്നു പൗരൻമാർക്കു ബഹ്റൈന്‍ മുന്നറിയിപ്പ് നല്‍കി. നിലവിൽ ഇവിടെയുള്ളവർ മടങ്ങിവരണമെന്നു വിദേശ കാര്യമന്ത്രാലയം അറിയിച്ചു. അതേസമയം പേർഷ്യൻ ഗൾഫ് മേഖലയിലൂടെ പോകുന്ന യാത്ര വിമാനങ്ങൾക്കും യാത്രക്കാർക്കും അമേരിക്ക കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്ന
മേഖലയില്‍ ഇറാന്‍ ഉയര്‍ത്തുന്ന പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അടിയന്തര ജി സി സി, അറബ് ലീഗ് യോഗം ചേരും. ഇറാനെതിരായ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി സൌദി അറേബ്യയാണ് ജിസിസി രാജ്യങ്ങളുടെ അടിയന്തിര യോഗം വിളിച്ചത്. ഈ മാസം മുപ്പതിന് മക്കയിലാണ് യോഗം ചേരുക. ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. പേർഷ്യൻ ഗൾഫിലുള്ള പെട്രോളിയം കയറ്റുമതി രാജ്യങ്ങൾക്ക് സമുദ്രത്തിലേക്ക് വഴിതുറക്കുന്ന ഏക കടൽമാർഗ്ഗമാണിത്. ഇതടക്കമുള്ള വിഷയങ്ങള്‍ ജിസിസി രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യും. മേഖലയിലെ നിലവിലെ സാഹചര്യം അപകടകരമായതിനാലാണ് മുന്നറിയിപ്പെന്നു മന്ത്രാലയം വിശദീകരിക്കുന്നു.