കെ.പി.എഫ് ബഹ്‌റൈൻ ഹൃദ്രോഗ സ്പെഷ്യൽ മെഡിക്കൽ ക്യാമ്പും അവയർനസ്സ് ക്ലാസ്സും സംഘടിപ്പിച്ചു

New Project - 2023-12-04T100142.995

മനാമ: പ്രവാസികളിൽ ഹൃദയ സ്തംഭനം വർദ്ധിച്ചു വരുന്നതിനാൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും (കെ.പി.എഫ്) ബഹ്റൈൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ റിഫയുമായി ചേർന്ന് കാർഡിയാക് സ്പെഷ്യൽ മെഡിക്കൽ ക്യാമ്പും ഹൃദ്‌രോഗത്തിനെക്കുറിച്ചുള്ള അവയർനസ്സ് ക്ലാസ്സും സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുക്കുകയും ക്യാമ്പ് പ്രയോജനപ്പെടുത്തുകയുമുണ്ടായി.

 

ഇ.സി.ജി , കൺസൾട്ടേഷൻ എന്നിവയുൾപ്പെടെ തികച്ചും സൗജന്യമായ ഈ ക്യാമ്പിൽ ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ കാർഡിയാക് വിഭാഗം തലവനായ ഡോക്ടർ സോണി ജേക്കബ് ഹൃദയ സംബസമായ അവയർന്നസ് ക്ലാസ്സ് നല്കുകയുണ്ടായി. ഇക്കഴിഞ്ഞ നവംബർ മാസത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഹേർട്ട് അറ്റാക്കിനെ തുടർന്ന് മണപ്പെട്ടവർ നിരവധിയാണ് .കോവിഡിന് ശേഷം ഹൃദയാഘാതത്തിൻറെ തോത് വലിയ അളവിൽ വർധിച്ചിരിക്കുന്നു ഇത്തരുണത്തിൽ പ്രവാസികൾ ഹൃദയാരോഗ്യ സംരക്ഷണത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് കെ.പി.എഫ് ജനറൽ സെക്രട്ടറി ഹരീഷ് പി. കെ സ്വാഗത പ്രസംഗത്തിൽ സൂചിപ്പിച്ചു.

 

ആക്ടിംഗ് പ്രസിഡണ്ട് സജ്ന ഷനൂബ്, രക്ഷാധികാരി കെ.ടി. സലീം, ജനറൽ കോഡിനേറ്റർ ജയേഷ് വി.കെ. എന്നിവർ ആശംസകളും അറിയിച്ച പരിപാടിയിൽ ട്രഷറർ ഷാജി പുതുക്കുടി നന്ദി രേഖപ്പെടുത്തി, ചാരിറ്റി വിംഗ് കൺവീനർ സവിനേഷ്, ലേഡീസ് വിംഗ് കൺവീനർ രമാ സന്തോഷ് എക്സിക്യുട്ടീവ് മെമ്പർമാരായ അഖിൽ താമരശ്ശേരി, പ്രജിത്ത് ചേവങ്ങാട്,സുജിത്ത് സോമൻ ,രജീഷ് സി.കെ, സുജീഷ് മാടായി, മുനീർ മുക്കാളി, മിഥുൻ നാദാപുരം, സിനിത്ത് ശശീന്ദ്രൻ, മുഹമ്മദ് ഫാസ്സിൽ പി.കെ, സിയാദ് അണ്ടിക്കോട്, വിനോദ് അരൂർ, സജിത്ത് എൻ , പ്രമോദ് കുമാർ , അനിൽകുമാർ എന്നിവർ ചേർന്ന് ക്യാമ്പ് നിയന്ത്രിക്കുകയും ഡോക്ടർ സോണി ജേക്കബ്, മാർക്കറ്റിംഗ് ഹെഡ് അബ്ദുൾ റഹ്‌മാൻ, ലെസ്ലി ലെഡെസ്മ, നഴ്സ്മാർ എന്നിവരെ ആദരിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!