മനാമ: ഏഷ്യൻ സ്കൂൾ ബഹ്റൈൻ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ TASBA സൽമാബാദിലെ അൽ കോംഡ് ലേബർ ക്യാമ്പിലെ 350 പ്രവാസി തൊഴിലാളികൾക്കായി ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു. 2018 മെയ് 11 ന് ഔദ്യോഗികമായി രൂപീകരിച്ച സംഘടന സ്കൂളിനു വേണ്ടി വിനോദപരിപാടികൾ സംഘടിപ്പിക്കുകയും ചാരിറ്റബിൾ ഇവൻറുകൾക്കായി കൈകോർക്കുകയും ചെയ്യാറുണ്ട്. കഴിഞ്ഞ വർഷം കേരളത്തിലെ വെള്ളപ്പൊക്കത്തെ അതിജീവിച്ചവരെ സഹായിക്കുകയായിരുന്നു TASBA കൂട്ടായ്മയുടെ പ്രധാന പ്രവർത്തനം.
പുണ്യമാസമായ റമദാനിൽ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്കായാണ് ഈ ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചത്. ചുട്ടുപൊള്ളുന്ന ചൂടിൽ പണി എടുക്കുന്ന തൊഴിലാളികൾക്ക് വീട് എന്ന അനുഭവം നൽകാൻ കൂടിയാണ് ഇഫ്‌താർ ഒരുക്കിയത്. ഏഷ്യൻ സ്കൂൾ ബഹ്റൈന് വേണ്ടി TASBA യുടെ അഭിമാനമായ കലണ്ടർ പരിപാടികളിൽ ഒന്നാണ് ഈ ഇവന്റ്. അഹ്മദി ഇൻഡസ്ട്രീസ്, ഗൾഫ് ഹോട്ടൽ കൺവെൻഷൻ ആൻഡ് സ്പാ, മലബാർ നോട്ട്ബുക്ക്, നക്കാദ് സ്ട്രാറ്ററി, മസാല വില്ലേജ് തുടങ്ങിയ എല്ലാ സ്പോൺസർമാർക്കും TASBA നന്ദി രേഖപ്പെടുത്തി.
വിദ്യാർത്ഥികളെന്ന നിലയിൽ ഏഷ്യൻ സ്കൂൾ ബഹ്റൈൻ എല്ലായ്പ്പോഴും നമ്മിൽ വലിയ മൂല്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പൂർവ്വ വിദ്യാർഥി കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം മാനവികതയ്ക്ക് സംഭാവന ചെയ്യുക എന്നതാണ്. വിദ്യാർത്ഥികളായ ഞങ്ങളെ എപ്പോഴും ശരിയായ ദിശയിലേക്കു നയിച്ചതു സമൂഹത്തിനു പിന്തുണ നൽകുന്നതിന്റെ മൂല്യങ്ങൾ മനസിലാക്കിയതും ഞങ്ങളുടെ സ്ഥാപകനും ചെയർമാനുമായ ജോസഫ് തോമസ് അതോടൊപ്പം മാനേജ്മെന്റും ടീച്ചിങ് ഫാക്കൽറ്റിമാരുമാണെന്ന് TASBA പ്രസിഡന്റ് സുനുജ് എസ് ദീൻ പറഞ്ഞു.
സമുദായത്തിൽ ഏറ്റവും കൂടുതൽ അർഹിക്കുന്ന ജനങ്ങൾക്ക് നല്ല ഇഫ്താർ ഭക്ഷണം നൽകാൻ കഴിയുക എന്നതിനേക്കാളും കൂടുതൽ മെച്ചപ്പെട്ട വേറെയൊന്നുമില്ല. TASBA യ്ക് ഈ സംരഭത്തിൽ പൂർണ പിന്തുണ നല്കാൻ സാധിച്ചു. ഭാവിയിൽ ഇത് പോലുള്ള അർഥവത്തായ പ്രവർത്തങ്ങൾക്ക് മുൻകൈഎടുക്കാൻ ഞങ്ങൾ ശ്രമിക്കുന്നതായിരിക്കുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. തിരക്കേറിയ വർക്ക് ഷെഡ്യൂളുകൾ ഉണ്ടെങ്കിലും വളരെ മികച്ച സംഭാവന നൽകിയ സ്കൂൾ മാനേജ്മെന്റിനും കോർ കമ്മിറ്റി അംഗങ്ങൾക്കും പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി.