മനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ പ്രവാസി സംഘടനയായ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ 2024 -2025 കാലയളവിലേക്കുള്ള ഭാരവാഹികളെ വർക്കിങ് ജനറൽ ബോഡി ചേർന്ന് തെരഞ്ഞെടുത്തു. സുബൈർ എം.എം പ്രസിഡന്റും സഈദ് റമദാൻ നദ്‌വി ജനറൽ സെക്രട്ടറിയുമാണ്. ബഹ്‌റൈനിലെ വ്യാപാര – ജീവകാരുണ്യമേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായ സുബൈർ എം.എം കോഴിക്കോട് ജില്ലയിലെ കുറ്റിയാടി സ്വദേശി ആണ്. മികച്ച സംഘാടകനും പ്രഭാഷകനും കൂടിയാണ് അദ്ദേഹം.
പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സഈദ് റമദാൻ ആലപ്പുഴ ജില്ലയിലെ വടുതല സ്വദേശി ആണ്. ലഖ്നൗവിലെ ദാറുൽ ഉലൂം നദ് വത്തുൽ ഉലമയിൽ നിന്നും അറബി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും, ശാന്തപുരം ഇസ്ലാമിക സർവകലാശാലയിൽ നിന്നും മതമീമാംസയിൽ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
ജമാൽ നദ്‌വി, സമീർ ഹസൻ എന്നിവർ വൈസ് പ്രസിഡന്റുമാരും സക്കീർ ഹുസൈൻ അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറിയുമാണ്.
ഖാലിദ് ചോലയിൽ, അബ്ദുൽ ഹഖ്, ജാസിർ പി.പി, അനീസ് വി.കെ, ലുബൈന ഷഫീഖ്, അബ്ബാസ് മലയിൽ, മുഹമ്മദ് മുഹ് യുദ്ദീൻ, മുഹമ്മദ് റഊഫ്, സമീറ നൗഷാദ്, അജ്‌മൽ ശറഫുദ്ദീൻ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളാണ്.
അബ്ബാസ്. എം സ്വാഗതം പറഞ്ഞ യോഗത്തിൽ സഈദ് റമദാൻ നദ് വി അദ്ധ്യക്ഷത വഹിച്ചു. പുതുതായി തെരഞ്ഞെടുക്കപെട്ട പ്രസിഡൻ്റ് സുബൈർ എം.എമ്മിൻ്റെ സമാപന പ്രസംഗത്തോടെ പരിപാടി സമാപിച്ചു.