മനാമ: ബഹ്റൈനിലെ പ്രമുഖ യുവജന സംഘടനയായ യൂത്ത് ഇന്ത്യയുടെ 2024 -2025 കാലയളവിലേക്കുള്ള
ഭാരവാഹികളെ തിരഞ്ഞെടുത്തു. അജ്മൽ ശറഫുദ്ധീൻ അണ് പ്രസിഡൻ്റ്. ബഹ്റൈനിലെ ഇബ്നുൽ ഹൈതം സ്കൂൾ, ഇന്ത്യൻ സ്ക്കൂൾ എന്നിവിടങ്ങളിൽ നിന്നും സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം കണ്ണൂർ ചക്കരക്കല്ല് സ്വദേശിയാണ്. ബഹ്റൈൻ യൂണിവേഴ്സിറ്റിയിൽ നിന്നും കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
കോഴിക്കോട് കായണ്ണ സ്വദേശിയായ ജുനൈദ് പി. പി ആണ് ജനറൽ സെക്രട്ടറി. ഇദ്ദേഹം മികച്ച സംഘടകൻ ആണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും ,സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയയിട്ടുണ്ട്.
വൈസ് പ്രസിഡന്റ് ആയി യൂനുസ് സലിം, മുഹമ്മദ് ജൈസൽ എന്നിവരെയും തിരഞ്ഞെടുത്തു. സാജിർ ഇരിക്കൂർ ആണ് ജോയിൻ്റ് സെക്രട്ടറി.
അബ്ദുൽ അഹദ്, ഇജാസ്, അൽത്താഫ് എന്നിവരെ എക്സിക്യുട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.
സിഞ്ചിലെ ഫ്രന്റസ് ആസ്ഥാനത്ത് വെച്ച് നടന്ന തിരഞ്ഞെടുപ്പിന് യൂത്ത് ഇന്ത്യ രക്ഷധികാരി സഈദ് റമദാൻ നദ് വി, ഫ്രൻ്റ്സ് എക്സിക്യൂട്ടീവ് അംഗം ജലീൽ എന്നിവർ നേതൃത്വം നൽകി.
യൂത്ത് ഇന്ത്യയിൽ നിന്നും പ്രായം പൂർത്തിയായി പിരിഞ്ഞു പോകുന്ന മുതിർന്ന പ്രവർത്തകർക്കുള്ള യാത്രയപ്പും ചടങ്ങിൽ വെച്ച് നടന്നു. മുൻ പ്രസിഡന്റ് അനീസ് വി.കെ, ആഷിഫ് , റിയാസ് എന്നിവർക്കുള്ള ഉപഹാരം സഈദ് റമദാൻ നദ്‌വി വിതരണം ചെയ്തു.
രക്ഷാധികാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനീസ് വി. കെ ആമുഖ ഭാഷണം നടത്തി. അജ്മൽ ഷറഫുദ്ദീൻ സമാപന പ്രസംഗം നിർവഹിചു