bahrainvartha-official-logo
Search
Close this search box.

“നിർഭയത്വവും ആരോഗ്യവും” പ്രഭാഷണം ശ്രദ്ധേയമായി

WhatsApp Image 2024-01-03 at 6.16.32 PM

മനാമ: ഏത് നിമിഷവും പിടികൂടാൻ തക്കവണ്ണം സമീപസ്ഥമായ മരണത്തിൽ നിന്നുള്ള നിർഭയത്വത്തിന് ഏറ്റവും ആവശ്യം പടച്ചറബ്ബിലുള്ള പരിപൂർണ്ണമായ സമർപ്പണമാണെന്ന് ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ വിശ്വാസികളെ ഓർമ്മിപ്പിച്ചു. ആരോഗ്യ സംരക്ഷണത്തോടുള്ള പ്രതിബദ്ധതയോടൊപ്പം എന്നെന്നും നിലനിൽക്കുന്ന ദാന ധർമ്മങ്ങളിൽ നാം ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അൽ മന്നാഇ സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ചു വരുന്ന വിജ്ഞാന സദസ്സുകളുടെ ഭാഗമായി നടന്ന “നിർഭയത്വവും ആരോഗ്യവും” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അൽ മന്നാഇ സെന്ററിൽ വെച്ച് നടന്ന പരിപാടി മുഹമ്മദ് ബിൻ സഅദുല്ലയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ചു. ജനറൽ സെക്രട്ടറി രിസാലുദ്ദീൻ സ്വാഗതം പറഞ്ഞു.

അൽ മന്നാഇ സെന്റർ ശാസ്ത്രീയ പഠനവിഭാഗം മേധാവി ഡോ. സഅദുല്ല അൽ മുഹമ്മദി പരിപാടി ഉൽഘാടനം ചെയ്തു. അബ്ദു ലത്വീഫ് സുല്ലമി മാറഞ്ചേരി, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.

സാദിഖ് ബിൻ യഹ്യ പരിപാടികൾ നിയന്ത്രിച്ചു. ബിനു ഇസ്മായിൽ നന്ദി പ്രകാശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!