ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി ചുമതല ഏറ്റെടുത്തു

New Project - 2024-01-10T145518.076

മനാമ: കെ പി സി സി യുടെ നിർദേശങ്ങൾക്ക് വിധേയമായി തെരഞ്ഞെടുത്ത പുതിയ ബഹ്‌റൈൻ ഒ ഐ സി സി ദേശീയ കമ്മറ്റിയുടെ ഭാരവാഹികൾ ചുമതല ഏറ്റെടുത്തു. ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടന്ന യോഗത്തിൽ ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ദേശീയ പ്രസിഡന്റ്‌ പദവി വഹിച്ചിരുന്ന ബിനു കുന്നന്താനത്തിന്റെ കൈയിൽ നിന്ന് പുതുതായി തെരഞ്ഞെടുത്ത പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം, വർക്കിംഗ്‌ പ്രസിഡന്റ്‌ ബോബി പാറയിൽ എന്നിവർ ചുമതലകൾ ഏറ്റെടുത്തു.

പ്രസീഡിയം കമ്മറ്റി അംഗങ്ങളും, ദേശീയ കമ്മറ്റി ഭാരവാഹികളുമായ രവി കണ്ണൂർ, മനു മാത്യു, ജവാദ് വക്കം, ലത്തീഫ് ആയംചേരി എന്നിവർ പുതിയ കമ്മറ്റിക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു. പുതുതായി തെരഞ്ഞെടുത്ത ദേശീയ ഭാരവാഹികളെയും, ജില്ലാ പ്രസിഡന്റുമാരെയും, ജില്ലാ ജനറൽ സെക്രട്ടറിമാരെയും ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം എന്നിവർ ഷാൾ അണിയിച്ചു.

ആശംസകൾ അറിയിച്ചു കൊണ്ട് ഐ വൈ സി ഇന്റർനാഷണൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, ഒഐസിസി ജനറൽ സെക്രട്ടറിമാരായ ഷമീം കെ സി, ഇബ്രാഹിം അദ്ഹം, സൈദ് എം. എസ്, ജേക്കബ് തേക്ക്തോട്, സുനിൽ ചെറിയാൻ, പ്രദീപ് മേപ്പയൂർ, ജീസൺ ജോർജ് ഓമല്ലൂർ, വൈസ് പ്രസിഡന്റുമാരായ ചെമ്പൻ ജലാൽ, ജെയിംസ് കുര്യൻ, സിൻസൺ പുലിക്കോട്ടിൽ, അഡ്വ. ഷാജി സാമൂവൽ, ഗിരീഷ് കാളിയത്ത്, നസിം തൊടിയൂർ, സുമേഷ് ആനേരി, ദേശീയ സെക്രട്ടറിമാരായ രജിത് മൊട്ടപ്പാറ, നെൽസൺ വർഗീസ്‌, റോബി തിരുവല്ല, വർഗീസ്‌ മോടയിൽ, സൈഫിൽ മീരാൻ, രഞ്ചൻ കേച്ചേരി, ജോണി താമരശ്ശേരി, പ്രശാന്ത് പനച്ചമൂട്ടിൽ, ദേശീയ കമ്മറ്റി ഓഡിറ്റർ ജോൺസൻ കല്ലുവിളയിൽ, ചാരിറ്റി സെക്രട്ടറി ജോയ് ചുനക്കര, കൾച്ചറൽ സെക്രട്ടറി വിനോദ് ദാനിയേൽ, സ്പോർട്സ് വിംഗ് സെക്രട്ടറി ബിജു എം ദാനിയേൽ, വെൽഫയർ സെക്രട്ടറി സിബി തോമസ് അസിസ്റ്റന്റ് ട്രഷർ ദാനിയേൽ തണ്ണിതോട്, ജില്ലാ പ്രസിഡന്റുമാരായ സന്തോഷ്‌ കെ നായർ, ജോജി കൊട്ടിയം, അലക്സ്‌ മഠത്തിൽ, മോഹൻ കുമാർ നൂറനാട്, ജലീൽ മുല്ലപ്പള്ളി, പി ടി ജോസഫ്, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷാജി പൊഴിയൂർ, വില്യം ജോൺ, ഷിബു ബഷീർ, ബൈജു ചെന്നിത്തല, ബിനു പാലത്തിങ്കൽ, അൻസൽ കൊച്ചൂടി, രഞ്ജിത്ത് പടിക്കൽ, ശ്രീജിത്ത്‌ പാനായി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!