ഇന്ത്യൻ സ്കൂൾ വിശ്വ ഹിന്ദി ദിവസ് ആഘോഷിച്ചു

Group pic with winners

മനാമ: ഇന്ത്യൻ സ്‌കൂളിൽ വിശ്വ ഹിന്ദി ദിവസ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ എംബസിയുമായി സഹകരിച്ച് നടന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് മുഖ്യാതിഥിയായി പങ്കെടുത്തു. സ്‌കൂൾ സെക്രട്ടറി രാജപാണ്ഡ്യൻ വരദ പിള്ള, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ മിഥുൻ മോഹൻ, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസൻ, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ എന്നിവർ സന്നിഹിതരായിരുന്നു.

 

അംബാസഡർ വിനോദ് കെ ജേക്കബ് തന്റെ പ്രസംഗത്തിൽ ഇന്ത്യൻ സംസ്കാരത്തെ സമ്പന്നമാക്കുന്നതിൽ ഹിന്ദിയുടെ മഹത്തായ സംഭാവനകളെ എടുത്തുപറഞ്ഞു. ആഘോഷത്തിലെ വിജയികളെയും വിശ്വ ഹിന്ദി ദിവസ് സംഘടിപ്പിക്കുന്നതിൽ സ്‌കൂളിന്റെ അർപ്പണബോധത്തോടെയുള്ള പരിശ്രമങ്ങളെയും അംബാസഡർ അഭിനന്ദിച്ചു. ഇന്ത്യയെ ഏകീകരിക്കുന്ന ഭാഷയെന്ന നിലയിൽ ഹിന്ദിയുടെ പങ്ക് മുഹമ്മദ് നയാസ് ഉല്ല ഊന്നിപ്പറഞ്ഞു. ഹിന്ദി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ദേശീയ ഗാനത്തോടെ ആരംഭിച്ചു, തുടർന്ന് സ്‌കൂൾ പ്രാർത്ഥനയും നടന്നു. ഷാഹിദ് ഖമർ വിശുദ്ധ ഖുർആനിലെ സൂക്തങ്ങൾ പാരായണം ചെയ്തു. നേഹ കേശുഭായ് ഭോഗേസര സ്വാഗതം നൽകി. ന്യൂ മില്ലേനിയം സ്കൂൾ, ഏഷ്യൻ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, ന്യൂ ഹൊറൈസൺ സ്കൂൾ, ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ എന്നിവയും മത്സരങ്ങളിൽ ഇന്ത്യൻ സ്‌കൂളിനൊപ്പം പങ്കെടുത്തു.

 

വിജയികളുടെ പ്രഖ്യാപനം വകുപ്പ് മേധാവി ബാബു ഖാൻ നടത്തി; അവാർഡ് ജേതാക്കൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും മുഖ്യാതിഥി സമ്മാനിച്ചു. ബാബു ഖാന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതി അംഗങ്ങൾ പരിപാടികൾ ഏകോപിപ്പിച്ചു. സ്കൂൾ വിദ്യാർഥികളായ നേഹ കേശുഭായ് , ജാങ്കി സജികുമാർ, മുഹമ്മദ് അദീബ് ഖാൻ, അനീഷ് സന്തോഷ്, ഐശ മറിയം, ആയിഷ ഖാൻ, ഗൗരി ശർമ, ഖദീജ സുഭാനി, അഫ്ര മുഹമ്മദ്, ഇഷാൻ മിസ്ത്രി എന്നിവർ അവതാരകരായിരുന്നു. ഗൗരി ശർമ്മ നന്ദി പറഞ്ഞു.
സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി രാജപാണ്ഡ്യൻ വരദ പിള്ള, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി എന്നിവർ മികച്ച നിലയിൽ പരിപാടി സംഘടിപ്പിച്ച അധ്യാപകരെയും സജീവമായി പങ്കെടുത്ത വിദ്യാർത്ഥികളെയും അഭിനന്ദിച്ചു.

വിജയികൾ:

ഹിന്ദി കൈയക്ഷര മത്സരം: 1. ക്രിസ്റ്റോ അലക്സ് ജിജോ, ഏഷ്യൻ സ്കൂൾ, 2. അനായ ഗുപ്ത, ന്യൂ മില്ലേനിയം സ്കൂൾ, 3. ജാഹ്നവി സുമേഷ്, അക്ഷയ് രാജേഷ്, ഇന്ത്യൻ സ്കൂൾ.

ഹിന്ദി കഥപറച്ചിൽ : 1. ഫജർ അബ്ദുൾ കരീം, ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ, 2. തരുഷ് കാളിഹാരി, ന്യൂ മില്ലേനിയം സ്കൂൾ, 3. സമൃദ്ധി വാഗ്മോഡ്, ന്യൂ ഇന്ത്യൻ സ്കൂൾ.

ഹിന്ദി കവിതാ പാരായണം: 1. ദീപാൻഷി ഗോപാൽ, ഇന്ത്യൻ സ്കൂൾ, 2. സോയ സൈനബ്, ഇബ്ൻ അൽ ഹൈതം സ്കൂൾ, 3. എയ്ഡൻ ക്രിസ് ദാന്തി, ഏഷ്യൻ സ്കൂൾ.

ഹിന്ദി ദോഹ ഗയാൻ: 1. ശശാങ്കിത് രൂപേഷ് അയ്യർ, ഇന്ത്യൻ സ്കൂൾ, 2. ശാർദുൽ മഹേഷ് ചവാൻ, ന്യൂ ഹൊറൈസൺ സ്കൂൾ, 3. സോയ അഹമ്മദ്, ഏഷ്യൻ സ്കൂൾ, ദേബബ്രതോ ബിശ്വാസ്, ന്യൂ ഇന്ത്യൻ സ്കൂൾ.
ഹിന്ദി സോളോ സോങ്: 1. ശ്രേയ മുരളീധരൻ, ഇന്ത്യൻ സ്കൂൾ, 2. ഹനാൻ അബ്ദുൾ മനാഫ്, ഇബ്ൻ അൽ ഹൈതം സ്കൂൾ, 3. തൻവി എം നമ്പ്യാർ, ഏഷ്യൻ സ്കൂൾ.

ഹിന്ദി പ്രസംഗം :1. അഖ്സ സുലാസ്, ഏഷ്യൻ സ്കൂൾ,2. ശിവാംഗി സരോഗി, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, 3. മുഹമ്മദ് അതീബുർ റഹ്മാൻ ഖാൻ, ഇന്ത്യൻ സ്കൂൾ.

ഹിന്ദി പോസ്റ്റർ നിർമ്മാണം :1. അനന്യ കെ ഷരീബ്കുമാർ, ഇന്ത്യൻ സ്കൂൾ, 2. ആഷ്ലിൻ അലക്സ്, ഇബ്ൻ അൽ ഹൈതം സ്കൂൾ, 2. സാൻവി സന്തോഷ് ഷെട്ടി, ഏഷ്യൻ സ്കൂൾ, ആഷിക വിനീഷ്, ന്യൂ ഇന്ത്യൻ സ്കൂൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!