bahrainvartha-official-logo
Search
Close this search box.

ഗുരുദേവ സോഷ്യൽ സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗങ്ങൾ ഇന്ത്യൻ അംബാസിഡമായി കൂടിക്കാഴ്ച നടത്തി

WhatsApp Image 2024-01-17 at 11.39.05 AM

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബിനെ സന്ദർശിച്ചു. കഴിഞ്ഞ 25 വർഷക്കാലമായി ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സൊസൈറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഇന്ത്യ ബഹ്‌റൈൻ ബന്ധങ്ങൾ ഊഷ്മളമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സൗഹൃദ സംഭാഷണത്തിൽ സൊസൈറ്റി അംഗങ്ങൾ ഇന്ത്യൻ അംബാസിഡറുമായി പങ്കുവെക്കുകയുണ്ടായി. അണ്ടർ സെക്രട്ടറി ഇജാസ് അഹമ്മദും സന്നിഹിതനായിരുന്നു.

പ്രവാസികളുടെ ക്ഷേമത്തിന് ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്നുള്ള എല്ലാവിധ പ്രവർത്തനങ്ങൾക്കും സൊസൈറ്റി പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. ഗുരുദേവ സൊസൈറ്റി ഭാരവാഹികളായ ചെയർമാൻ സനീഷ് കൂറു മുള്ളിൽ, ജനറൽ സെക്രട്ടറി ബിനു രാജ് രാജൻ, വൈസ് ചെയർമാൻ സതീഷ് കുമാർ, അസിസ്റ്റൻറ് സെക്രട്ടറി ദേവദത്തൻ, ട്രഷറർ അജികുമാർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!