bahrainvartha-official-logo
Search
Close this search box.

സമസ്ത ബഹ്‌റൈൻ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

New Project - 2024-01-17T153126.883

മനാമ: സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ അൽ ഇത്ഖാൻ 2024 ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. മനാമ ഗോൾഡ് സിറ്റിയിലുള്ള സമസ്ത ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന സെമിനാറിൽ കാർഡിയോളജി വിഷയത്തിൽ ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാനും BDF ഹോസ്പിറ്റലിലെ ഡോക്ടറുമായ ഡോ.മുഹമ്മദ് ഫൈസലും ന്യൂറോളജി വിഷയത്തിൽ അൽ ഹിലാൽ മെഡിക്കൽ സെന്ററിലെ ഡോക്ടർ ഡോ. രൂപ്ചന്ദ് പി എസും ക്ലാസ്സുകളെടുത്തു.

ഹൃദ് രോഗവും സ്ട്രോക്കും വരാനുള്ള കാരണങ്ങളും, ചികിത്സയും, മുൻകരുതലുകളും തുടങ്ങിയ വിഷയത്തിൽ ലളിതവും രസകരവുമായ ശൈലിയിൽ ഇരുവരും നടത്തിയ ക്ലാസ്സുകൾ സദസ്സിനു മുന്നോട്ടുള്ള ജീവിതത്തിൽ ആവശ്യമായ തയ്യാറെടുപ്പുകൾക്കു ഉതകുന്ന തരത്തിലായിരുന്നു. പ്രസ്തുത വിഷയങ്ങളിൽ സംശയ നിവാരണത്തിനുള്ള അവസരവും സദസ്സിൽ ലഭ്യമായിരുന്നു. ക്ലാസ്സുകൾക്കു നേതൃത്വം നൽകിയ ഡോക്ടർമാർക്ക് സമസ്ത മനാമ ഏരിയ കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി ആദരിക്കുകയും ചെയ്തു.

 

സമസ്ത ബഹ്റൈൻ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, വർക്കിംഗ് പ്രസിഡണ്ട് വി.കെ കുഞ്ഞഹമ്മദ് ഹാജി, വൈസ് പ്രസിഡണ്ട് ഹാഫിള് ശറഫുദ്ധീൻ മൗലവി, സമസ്ത കോർഡിനേറ്റർമാരായ അശ്റഫ് അൻവരി ചേലക്കര, ഫാസിൽ വാഫി തുടങ്ങിയവരും മറ്റു കമ്മിറ്റി ഭാരവാഹികളും ചേർന്ന് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!