മനാമ: പ്രതിഭയുടെ 40 ആം വാര്‍ഷിക ലോഗോ പ്രകാശനം ലോകേ കേരള സഭ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗമായി നാല്പത് വർഷമായി ബഹ്റൈനിൽ പ്രതിഭ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സി.വി നാരായണൻ നിർവ്വഹിച്ചു. പ്രതിഭ ഓഫീസില്‍ വച്ച് നടന്ന ചടങ്ങിൽ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ബിനു മണ്ണില്‍ അദ്ധ്യക്ഷനായിരുന്നു.
മുഖ്യ രക്ഷാധികാരി പി. ശ്രീജിത്, രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭ അംഗവുമായ സുബൈര്‍ കണ്ണൂര്‍, വനിതാ വേദി പ്രസിഡണ്ട് ഷമിത സുരേന്ദ്രന്, പ്രതിഭ ജോയിന്റ് സെക്രട്ടറി സജിഷ പ്രജിത്ത്, ഹ്രസ്വ സന്ദർശത്തിനായി ബഹ്റൈനിൽ എത്തിച്ചേർന്ന സി.പി.ഐ.എം പയ്യന്നൂര്‍ ഏരിയകമ്മറ്റി അംഗം കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങില്‍ 40 വർഷത്തിൻ്റെ സന്തോഷ സൂചകമായി സുബൈര്‍ കണ്ണൂര്‍ നൽകിയ 40 പുസ്തകങ്ങള്‍ പ്രതിഭ ലൈബ്രറിക്ക് വേണ്ടി ലൈബ്രറിയൻ കെ.പി.അനില്‍കുമാര്‍ കമ്മിറ്റി അംഗം സുനില്‍ കുന്നത്ത് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്കാണ് ലോഗോ പ്രകാശനത്തോടെ ബഹ്റൈൻ പ്രതിഭ തുടക്കം കുറിച്ചത് എന്ന് പ്രതിഭ ഭാരവാഹികൾ സന്ദർഭവശാൽ വ്യക്തമാക്കി.