മനാമ: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഒ ഐ സി സി തൃശൂർ ജില്ലാ കമ്മിറ്റി ജനുവരി 26- ന് വിദ്യാർത്ഥികൾക്കായ് സൽമാനിയായിലുള്ള സിംസ് ഗുഡ്‌വിൻ ഹാളിൽ വെച്ച് ക്വിസ് മത്സരം നടത്തുന്നു. സമയം ഉച്ചതിരിഞ്ഞു 3മണിക്ക്, പങ്കെടുക്കാൻ താല്പര്യമുള്ളവർ വാട്സ്ആപ് വഴി പേരുകൾ രജിസ്റ്റർ ചെയ്യുക (നമ്പർ 37277144,36243910).
സമ്മാനാഹർക്ക് ക്യാഷ് പ്രൈസ്, ട്രോഫി,പുസ്തകങ്ങൾ തുടങ്ങി നിരവധി സമ്മാനങ്ങൾ, കാണികൾക്കും സമ്മാനങ്ങൾ നേടാനുള്ള അവസരങ്ങൾ ഉണ്ടായിരിക്കും എന്ന് ഒഐസിസി തൃശൂർ ജില്ലാ കമ്മറ്റി പ്രസിഡന്റ് പി ടി ജോസഫ്, ജില്ലയുടെ ചാർജ് ഉള്ള ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷാജി സാമൂവൽ എന്നിവർ അറിയിച്ചു.