bahrainvartha-official-logo
Search
Close this search box.

ബുഷ്റ സലിം മൂവാറ്റുപുഴക്ക് യാത്രയപ്പ് നൽകി

WhatsApp Image 2024-01-23 at 7.08.20 PM

മനാമ: ഐസിഎഫിന് കീഴിൽ നടത്തപ്പെടുന്ന ഹാദിയ വുമൺസ് അക്കാദമിയുടെ അമീറയായി സേവനം ചെയ്യുന്ന ബുഷ്റ സലീമിനുള്ള യാത്രയയപ്പ് മനാമ സുന്നി സെൻററിൽ നടന്നു. അഞ്ചു വർഷം തുടർച്ചയായി അമീറായായി സേവനം ചെയ്ത ബുഷ്‌റ സലീം താത്കാലികമായി പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുകയാണ്.

 

തുടർച്ചയായി അഞ്ചു വർഷം ഹാദിയ വുമൺസ് അക്കാദമിയുടെ അമീറായായി സേവനം ചെയ്ത് മികച്ച സംഘാടനം നിർവ്വഹിച്ചതിനുള്ള അംഗീകരമായി ഐ സി എഫ് മനാമ സെൻട്രൽ കമ്മറ്റി നൽകിയ സ്നേഹോപഹാരം ഐ സി എഫ് ഇന്റർ നാഷണൽ സെക്രട്ടറി നിസാർ കാമിൽ സഖാഫിയിൽ നിന്ന് മകൻ സബിൻ സലിം ഏറ്റു വാങ്ങി. ഐ സി എഫ് നേതാക്കളായ എം സി അബ്ദുൽ കരീം, കെ. സി സൈനുദ്ധീൻ സഖാഫി, അബൂബക്കർ ലത്തീഫി, വിപികെ അബൂബക്കർ ഹാജി എന്നിവർ പരിപാടിയിൽ സന്നിഹിതരായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!