കലോപ്സിയ 24; കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സമാപന സംഗമം ഇന്ന്

മനാമ: കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 2022-23 വർഷകാല പ്രവർത്തന സമാപന സംഗമം ഇന്ന് ഹമദ് ടൌൺ ബൂരി റിസോർട്ടിൽ വെച്ച് നടക്കും. “കലോപ്സിയ-24“ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി കെഎംസിസി സംസ്ഥാന ജനറൽ സെക്രെട്ടറി അസൈനാർ കളത്തിങ്ങൽ ഉദ്ഘാടനം ചെയ്യും.

മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്‌ എസ് പി കുഞ്ഞമ്മദ് മുഖ്യാതിധി ആയിരിക്കും
മുട്ടിപ്പാട്ട്, ഒപ്പന, കുട്ടികൾക്കുള്ള മത്സരങ്ങൾ എന്നിവ സമാപന സംഗമത്തിന് മാറ്റു കൂട്ടും
കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന വിവിധ മണ്ഡലം കമ്മിറ്റികൾ മുഖേനയും വനിതാ വിംഗ് മുഖേനയും രജിസ്റ്റർ ചെയ്ത പ്രതിനിധികൾ സംസ്ഥാന ഭാരവാഹികൾ എന്നിവർ സംബന്ധിക്കും
ഇന്ന് വൈകിട്ട് 5 മണി മുതൽ ആരംഭിക്കുന്ന സമാപന സംഗമത്തിലേക്ക് രജിസ്റ്റർ ചെയ്ത പ്രതിനിധികൾ കൃത്യസമയത് തന്നെ എത്തണമെന്ന് ജില്ലാ ആക്ടിങ് പ്രസിഡന്റ്‌ ഹമീദ് അയനിക്കാട്, ജനറൽ സെക്രെട്ടറി കെ കെ അഷ്‌റഫ്‌ എന്നിവർ അറിയിച്ചു.

മാർച്ച് ഒന്ന് വെള്ളിയാഴ്ച രാത്രി 8 30 ന് മനാമ കെഎംസിസി ഹാളിൽ ചേരുന്നു ജനറൽ കൗൺസിൽ വെച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!