bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റി കുടുംബ സംഗമം വേറിട്ട അനുഭവമായി

New Project - 2024-02-09T114333.365

മനാമ: ബഹ്‌റൈൻ ഒഐസിസി കോട്ടയം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം വേറിട്ട അനുഭവമായി. കോട്ടയം ജില്ലയിൽ നിന്നുള്ള ഇരുന്നൂറിലേറെ അംഗങ്ങൾ പങ്കെടുത്ത സംഗമം അക്ഷരാർത്ഥത്തിൽ നാട്ടുകാരുടെ സംഗമമായി മാറി. മനാമയിലെ സീക്രട്ട് ഗാർഡനിൽ വെച്ച് നടന്ന സംഗമത്തിൽ ജില്ല പ്രസിഡന്റ് സിജു പുന്നവേലി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ബിനു പാലത്തിങ്ങൽ സ്വാഗതം ആശംസിച്ചു.

 

ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം,ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം,സംഘടന ചുമതല വഹിക്കുന്ന ദേശീയ ജനറൽ സെക്രട്ടറി മനു മാത്യു, ലത്തീഫ് അയംചേരി, കോട്ടയം ജില്ലയുടെ ചുമതല വഹിക്കുന്ന ദേശീയ ജനറൽ സെക്രട്ടറി ഇബ്രാഹിം അദ്ഹം, സിബി ചെമ്പന്നൂർ, മുൻ കോട്ടയം ജില്ല പ്രസിഡണ്ടുമാരായ ഷിബു എബ്രഹാം, റോബിൻ എബ്രഹാം, ഐ.വൈ.സി ചെയർമാൻ നിസാർ കുന്നം കുള ത്തിങ്ങൽ, വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു എന്നിവർ സംസാരിച്ചു പ്രോഗ്രാം കൺവീനർ ജെയ്സൺ മാത്യു നന്ദി പറഞ്ഞു.

 

ചടങ്ങിനോടനുബന്ധിച്ച് ആഷിക് മുരളിയുടെ നേതൃത്വത്തിൽ നിരവധി കലാ പരിപാടികളോടൊപ്പം മുതിർന്നവർക്കും കുട്ടികൾക്കുമായി നിരവധി മത്സരങ്ങളും ഒരുക്കിയിരുന്നു.

ഒഐസിസി ദേശീയ നേതാക്കളായ ചെമ്പൻ ജലാൽ, ജെയിംസ് കുര്യൻ, അഡ്വ.ഷാജി സാമുവൽ, സുമേഷ് അനേരി, സിൻസൺ ചാക്കോ, സൈദ് എം.എസ്, പ്രദീപ്‌ മേപ്പയൂർ, സാമുവൽ മാത്യു, രഞ്ജൻ കച്ചേരി, റിജിത് മൊട്ടപ്പാറ, ജോണി താമരശ്ശേരി, ജില്ല പ്രസിഡണ്ടുമാരായ മോഹൻ കുമാർ, അലക്സ് മഠത്തിൽ, ജലീൽ മുല്ലപ്പള്ളി, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, ജില്ല ജനറൽ സെക്രട്ടറിമാരായ ഷിബു ബഷീർ, അൻസൽ കൊച്ചൂടി, ശ്രീജിത്ത്‌ പാനായി മുൻ കോട്ടയം ജില്ല പ്രസിഡണ്ടുമാരായ റോബിൻ എബ്രഹാം, ഷിബു എബ്രഹാം തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ ഭാരവാഹികളായ ജി.കെ മേനോൻ, ഷിജോ ജോസഫ്, അജീഷ് തോമസ്, അബിൻ ആന്റണി, മോഹന പ്രസാദ്, സിബി പുന്നവേലി, ജോൺസൻ ജോൺ, മൊഹമ്മദ് സാജിദ്, ജോബിൻ പി വർഗീസ്, പുന്നൂസ് സി ജെ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!