bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ ഓ ഐ സി സി ഷുഹൈബ്, ശരത് ലാൽ, കൃപേഷ് അനുസ്മരണം നടത്തി

IMG-20240218-WA0607

മനാമ: യൂത്ത് കോൺഗ്രസ്‌ നേതാക്കളായ ഷുഹൈബ്, ശരത് ലാൽ, കൃപേഷ് എന്നിവരുടെ രക്തസാക്ഷിത്വ ദിനം ഒ ഐ സിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. ബി എം സി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനം ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി ജനറൽ സെക്രട്ടറി ശ്രീജിത്ത്‌ പാനായി സ്വാഗതം ആശംസിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ ബിജുബാൽ സി കെ അധ്യക്ഷത വഹിച്ചു.

 

ഓ ഐ സി സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം മുഖ്യ പ്രഭാഷണം നടത്തി. ഒ ഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഓ ഐസിസി വർക്കിംഗ് പ്രസിഡണ്ട് ബോബി പാറയിൽ, ഒഐസിസി ദേശീയ ജനറൽ സെക്രട്ടറിമാരായ മനു മാത്യു,പ്രദീപ് മേപ്പയൂർ, ദേശീയ വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത്,ദേശീയ ട്രഷറർ ലത്തീഫ് ആയഞ്ചേരി, ഐ വൈ സി ഇന്റർനാഷണൽ ചെയർമാൻ നിസാർ കുന്നംകുളത്തിങ്കൽ, ദേശീയ സെക്രട്ടറിമാരായ രഞ്ജൻ കച്ചേരി, റിജിത് മുട്ടപ്പാറ, ജോണി താമരശ്ശേരി, എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

 

യോഗത്തിൽ ഒഐസിസി സെന്റർ മാർക്കറ്റ് കമ്മറ്റി ജനറൽ സെക്രട്ടറി മുനീർ പേരാമ്പ്ര, ഒഐസിസി ദേശീയ ജനറൽ സെക്രട്ടറിമാരായ ഇബ്രാഹിം അദ്ഹം, ജീസൺ ജോർജ്, ജേക്കബ് തേക്ക്തോട്, വൈസ് പ്രസിഡന്റ്‌മാരായ അഡ്വ.ഷാജി സാമൂവൽ, വിഷ്ണു കലഞ്ഞൂർ, ജില്ലാ കമ്മറ്റി പ്രസിഡന്റ്‌മാരായ സന്തോഷ്‌ നായർ, അലക്സ്‌ മഠത്തിൽ, മോഹൻ കുമാർ നൂറനാട്, സിജു പുന്നവേലി, പി ടി ജോസഫ്,  റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, ഓ ഐ സി സി കോഴിക്കോട് ജില്ല ഭാരവാഹികൾ ആയ സുരേഷ് മണ്ടോടി, രവി പേരാമ്പ്ര, അനിൽ കൊടുവള്ളി, കുഞ്ഞമ്മദ് കെ പി, ഷീജ നടരാജൻ, നൗഷാദ് കുരുടിവിട്, സഹൽ പിലാത്തോട്ടത്തിൽ, അബ്ദുൽ റഷീദ് പി വി, ഷാജി പി എം, സുരേഷ് പി പി വാജിദ് എം, പ്രവീൽ ദാസ്, അഷ്റഫ് പി, അസീസ് ടി പി മൂലാട്, തസ് തക്കീർ , ആലിക്കോയ സുരേന്ദ്രൻ പാലേരി, രവീന്ദ്രൻ നടയമ്മൽ, അബ്ദുൽസലാം മുയിപ്പോത്ത്‌, രാജീവൻ അരൂർ, അർഷാദ്, മജീദ് ടി പി, ബിജു നടുവണ്ണൂർ, നൗഷാദ് ചെറുവണ്ണൂർ, ഷൈനി ജോണി, എന്നിവർ നേതൃത്വം നൽകി. അനുസ്മരണ സമ്മേളനത്തിന് ഒഐസിസി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്‌ ഫൈസൽ പട്ടാണ്ടി നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!