മനാമ: ഐ വൈ സി സി ബഹ്‌റൈൻ മനാമ ഏരിയ കമ്മറ്റി ധീര രക്തസാക്ഷി ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു. അതോടൊപ്പം ഓട്ടിസം ബാധിച്ച നിർദ്ധനാരായ കുടുംബങ്ങൾക്ക് വീൽചെയർ നൽകുന്ന പദ്ധതിയുടെ ഉത്ഘാടനവും നടന്നു. കേരളത്തിലെ 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കുന്ന ഓരോ കുടുംബത്തിനാണ് വീൽ ചെയർ നൽകുക എന്ന് ഭാരവാഹികൾ അറിയിച്ചു.
ഏരിയ പ്രസിഡന്റ് ഷംസാദ് കക്കൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി ഷഫീക് കരുനാഗപ്പള്ളി സ്വാഗതവും റാസിബ് വേളം നന്ദി അറിയിച്ചു. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉത്ഘാടനം ചെയ്ത യോഗത്തിൽ മുൻ പ്രസിഡന്റ് ജിതിൻ പെരിയാരം ഷുഹൈബ് അനുസ്മരണ പ്രഭാഷണം നടത്തി.ദേശീയ ജനറൽ സെക്രട്ടറി അലൻ ഐസക്ക്, ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. വീൽചെയർ കരുതലിനായി ഏരിയ കമ്മറ്റി സമാഹരിച്ച തുക വീൽചെയർ കരുതൽ പദ്ധതി കൺവീനർ ഷഫീക് കരുനാഗപ്പള്ളിക്ക് ഏരിയ ഭാരവാഹികൾ കൈമാറി