മനാമ: ബഹ്‌റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024 ന്റെ പ്രചാ രണത്തിന്റെ ഭാഗമായി നടത്തുന്ന ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി. മുഹറഖ് ഏരിയയിൽ നിന്നും എത്തിയ ദീപശിഖ ഹിദ്ദ് ഏരിയ പ്രസിഡന്റ് ഷിന്റോ ജോസഫ്, സെക്രട്ടറി പ്രവീൺ ആന്റണി, ട്രഷററർ റോബിൻ കോശി എന്നിവർക്ക് മുഹറഖ് ഏരിയ പ്രസിഡന്റ് രതീഷ് രവി, ദേശീയ കമ്മറ്റി അംഗം ഗംഗൻ മലയിൽ എന്നിവർ ചേർന്ന് കൈമാറി.
ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, ദേശീയ സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, ദീപശിഖ കോഡിനേറ്റർ ലൈജു തോമസ്, യൂത്ത് ഫെസ്റ്റ് 2024 കമ്മറ്റി ഭാരവാഹികളായ ,ജിതിൻ പരിയാരം, ജസീൽ, ഹരി ഭാസ്കർ, ബെൻസി ഗനിയുഡ് വാസ്റ്റിൻ, ഹിദ്ദ് മുഹറഖ് ഏരിയ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.