ഭരണ നേതൃത്വത്തിൻറെ കാൽ നൂറ്റാണ്ട്; ഹ​മ​ദ് രാ​ജാ​വി​നെ അ​ഭി​ന​ന്ദി​ച്ച് എം.​എ. യൂ​സു​ഫ​ലി

New Project - 2024-03-08T192910.531

മ​നാ​മ: ഭ​ര​ണ​നേ​തൃ​ത്വം ഏ​റ്റെ​ടു​ത്തി​ട്ട് 25 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന അ​വ​സ​ര​ത്തി​ൽ ബ​ഹ്റൈ​ൻ ഭ​ര​ണാ​ധി​കാ​രി ഹ​മ​ദ് ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ രാ​ജാ​വി​നെ അ​ഭി​ന​ന്ദി​ച്ച് വ്യ​വ​സാ​യി​യും ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സു​ഫ​ലി.

 

ഹ​മ​ദ് രാ​ജാ​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന​ക്കു​തി​പ്പി​ലേ​ക്കാ​ണ് ബ​ഹ്റൈ​ൻ പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് യൂ​സു​ഫ​ലി പ​റ​ഞ്ഞു. അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​ലും ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​ലും ഏ​റെ ശ്ര​ദ്ധ​യാ​ണ് ഹ​മ​ദ് രാ​ജാ​വ് പു​ല​ർ​ത്തു​ന്ന​ത്.

 

സ​മാ​ധാ​ന​വും ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​വും സ​ഹി​ഷ്ണു​ത​യും അ​ടി​സ്ഥാ​ന പ്ര​മാ​ണ​മാ​ക്കി​യാ​ണ് രാ​ജ്യം പു​രോ​ഗ​തി​യി​ലേ​ക്കു കു​തി​ക്കു​ന്ന​ത്. വി​ക​സ​ന​ത്തി​ലൂ​ന്നി​യ ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ന്റെ ഈ ​കാ​ഴ്ച​പ്പാ​ട് ബ​ഹ്റൈ​നി​നെ ഇ​നി​യും ബ​ഹു​ദൂ​രം മു​ന്നോ​ട്ടു​ന​യി​ക്കും.ബ​ഹ്റൈ​ൻ ഭ​ര​ണാ​ധി​കാ​രി​യാ​യി 25 വ​ർ​ഷം തി​ക​യു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ ഹ​മ​ദ് രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി സ​ൽ​മാ​ൻ രാ​ജ​കു​മാ​ര​ൻ, രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ, ബ​ഹ്റൈ​ൻ ഗ​വ​ൺ​മെൻറ്, പൗ​ര​ന്മാ​ർ, താ​മ​സ​ക്കാ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും ആ​ശം​സ​ക​ൾ നേ​രു​ന്ന​തി​നോ​ടൊ​പ്പം കൂ​ടു​ത​ൽ കൂ​ടു​ത​ൽ ന​ന്മ​യും സ​മൃ​ദ്ധി​യും ബ​ഹ്റൈ​നി​ന് കൈ​വ​ര​ട്ടെ​യെ​ന്നും യൂ​സു​ഫ​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!