bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ കേരളീയ സമാജം ഫിലിം ക്ലബ് ഏർപ്പെടുത്തിയ പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സിബി മലയിലിന് സമ്മാനിച്ചു

WhatsApp Image 2024-03-04 at 10.04.27 PM

മനാമ: കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരനായ പ്രശസ്ത സംവിധായകൻ സിബി മലയിലിന് ബഹ്റൈൻ കേരളീയ സമാജം ഫിലിം ക്ലബ് ഏർപ്പെടുത്തിയ പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് 2024 മാർച്ച് 1 ന് സമാജം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സമ്മാനിച്ചതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. മലയാള ചലച്ചിത്രരംഗത്ത് കഴിഞ്ഞ നാല് പതിറ്റാണ്ട് കാലത്തിനുള്ളിൽ ഏറ്റവും കൂടുതൽ ഹിറ്റ് സിനിമകൾ എടുത്ത സംവിധായകരിൽ പ്രമുഖനാണ് ശ്രീ സിബി മലയിൽ എന്ന് പുരസ്ക്കാര സമർപ്പണം നടത്തിയ സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.

 

ഫിലിം ക്ലബ് സംഘടിപ്പിച്ച ഷോർട്ട് ഫിലിം മൽസരത്തിൽ പങ്കെടുത്ത 22 ഹ്രസ്വചിത്രങ്ങളും ശ്രീ സിബി മലയിലിന്റെ സാന്നിധ്യത്തിൽ നിറഞ്ഞ സദസ്സിനു മുമ്പാകെ പ്രദർശിപ്പിക്കുകയുണ്ടായി. മത്സരവിജയികൾക്കുള്ള സമ്മാന ദാനവും അദ്ദേഹം നിർവഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!