bahrainvartha-official-logo
Search
Close this search box.

ഫ്രണ്ട്സ് ഓഫ് അടൂർ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു

WhatsApp Image 2024-03-09 at 4.22.56 PM

മനാമ: ബഹ്‌റൈനിൽ കഴിഞ്ഞ 19 വർഷക്കാലമായി പ്രവർത്തിക്കുന്ന അടൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് അടൂരിന്റെ 2024 വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം നടത്തപ്പെട്ടു. അംഗങ്ങളുടെ നിറഞ്ഞ സാന്നിധ്യത്തിൽ മാർച്ച് 7 വ്യാഴാഴ്ച വൈകിട്ട് 7. 30ന് സൽമാനിയ സീറോ മലബാർ സൊസൈറ്റിയുടെ ഹാളിൽ വച്ച് നടന്ന യോഗത്തിൽ പ്രസിഡൻറ് ബിജു കോശി മത്തായി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോബി കുര്യൻ കടന്നുവന്ന ഏവരെയും സ്വാഗതം ചെയ്തു.

 

ലോക കേരളസഭാംഗം രാജു കല്ലുംപുറം യോഗം ഉദ്ഘാടനം ചെയ്തു. 2024 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും അഡ്വൈസറി ബോർഡ് അംഗങ്ങളെയും യോഗത്തിൽ വച്ച് ആദരിച്ചു. തുടർന്ന് ഈ വർഷത്തെ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും മെയ്ദിനത്തോടനുബന്ധിച്ച് നടക്കുന്ന ലേബർ ക്യാമ്പ് സന്ദർശനത്തിന്റെയും കുടുംബ സംഗമത്തിന്റെയും ഉദ്ഘാടനവും നടന്നു. കൂട്ടായ്മയുടെ മുൻ പ്രസിഡന്റുമാരും 2023 കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും ആശംസകൾ അറിയിച്ച് സംസാരിച്ചു. ട്രഷറർ സ്റ്റാൻലി എബ്രഹാം കടന്നുവന്ന ഏവർക്കും നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!