മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരുടെ സംഗമ വേദിയായി മാറി. മുഹറഖ് അൽ ഇസ്‌ലാഹ് ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ ഒരുമയുടെ സന്ദേശം പകർന്ന് ബഹ്‌റൈനിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ മേഖലയിലുള്ളവർ ഒത്തു ചേർന്നു. കേരളത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വം മുഹമ്മദ് വേളം റമദാൻ സന്ദേശം നൽകി.
വൈവിധ്യങ്ങളെ അംഗീകരിക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുമ്പോഴാണ് നന്മയിലധിഷ്ഠിതമായ സമൂഹ നിർമിതി സാധ്യമാവുന്നത്. റമദാനിന്റെ മഹത്വം വും മാനവരാശിയോടുള്ള ദയയും കാരുണ്യമാണ് ഉത്ഘോഷിക്കുന്നത്.മനുഷ്യ മനസ്സിൽ ഉറഞ്ഞു കൂടുന്ന വിഭാഗീയവും വർഗീയവുമായ ചിന്താ ഗതികളെ ഇല്ലാതാക്കാൻ ഇത്തരം സംഗമങ്ങൾ പ്രചോദനമാണ് .അകന്നു പോകുന്ന മനസുകളെ ഇത്തരം കൂട്ടായ്മകളിലൂടെ അടുപ്പിക്കാൻ സാധിക്കും.. പരസ്പരമുള്ള ബഹുമാനവും ആദരവും ജീവിതത്തിൽ ശീലമാക്കണമെന്നും അതാണ് റമദാൻ മുന്നോട്ട് വെക്കുന്ന പാഠമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി. വി രാധാകൃഷ്ണപിള്ള, വർഗീസ് കാരക്കൽ, ബിനു മണ്ണിൽ, ഗഫുർ ഉണ്ണികുളം, സൈഫുല്ല കാസിം, മുസ്തഫ കെ.പി, മണിക്കുട്ടൻ, അബ്ദുൽ വാഹിദ്, ബഷീർ അമ്പലായി, സിബിൻ സലീം, അനസ് റഹീം, അനിൽകുമാർ യു.കെ, ഷിബു പത്തനം തിട്ട, നിസാർ കൊല്ലം, രാജു കല്ലുമ്പുറം, ബിനു കുന്നന്താനം, ചെമ്പൻ ജലാൽ, അബ്ദുൽ ജലീൽ, സയ്യിദ് ഹനീഫ്, അസീൽ അബ്ദുറഹ്മാൻ, സൽമാനുൽ ഫാരിസ്, അഡ്വ. ജലീൽ, ബിനീഷ് തോമസ്, മുഹമ്മദലി തൃശൂർ, ഗഫൂർ കൈപ്പമംഗലം, ജ്യോതിഷ് പണിക്കർ, ബിജു ജോസഫ്, ഫസ്ലുൽ ഹഖ്, ബദ്റുദ്ദീൻ പൂവാർ, എം. സാലിഹ്, കാസിം പാടകത്തായിൽ, സോമൻ ബേബി, ധനേഷ് മുരളി, വത്സരാജ് കുയിമ്പിൽ, മനീഷ്, ഫിറോസ് തിരുവത്ര, ബാബു രാജ് മാഹി, മുസ്തഫ സുനിൽ, നജീബ് കടലായി, ഇബ്രാഹിം ഹസൻ, ഷാജി മൂതല, റംഷാദ് അയിലക്കാട്, സജി മാർക്കോസ്, മുഹമ്മദ് ഷമീം, ബ്ലസ്സൻ, എൻജിനീയർ ഹനീഫ, അഡ്വ. ജലീൽ, ഡോ അനസ്, ലീന അനസ്, രാജു വെള്ളിക്കോത്ത്, ശബീർ മുക്കാൻ മുക്കൻ, ഇസ്ഹാഖ്, ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, രാജീവൻ, വിപിൻ കുമാർ, നാസർ മഞ്ചേരി, സജീവൻ, ജമാൽ കുറ്റിക്കാട്ടിൽ, ജ്യോതിഷ് പണിക്കർ, ജ്യോതി മേനോൻ, ചെമ്പൻ ജലാൽ , നാസർ മഞ്ചേരി , മുഹമ്മദ് അലി മലപ്പുറം , ഷെമിലി പി.ജോൺ, വിനീഷ് എം.പി , ദീപക് തണൽ , മജീദ് തണൽ , അബ്ദുൽ ഖാദർ , മൻസൂർ പി.വി, സിദ്ധീഖ് പി.വി, സലീം ഇ.കെ, ലത്തീഫ് കോലിക്കൽ, മൻഷീർ, ബോണി മുളപ്പംപല്ലിൽ, വിപിൻ, ഡോ.ബാബു രാമചന്ദ്രൻ , ഡോ.അനസ് , സുനിൽ ബാബു , മുസ്തഫ പട്ടാമ്പി , ഫ്രാൻസിസ് കൈതാരത്ത്, സത്യൻ പേരാമ്പ്ര , ഷബീർ മുക്കാൻ, ജഅ്ഫർ മൈദാനി, വീരമണി എൻ.കെ, എ.സി.എ ബക്കർ, രാജീവൻ ഇ.വി, റാഷിദ്, മോനി ഓടിക്കണ്ടത്തിൽ, മനോജ് വടകര, ഒ.കെ കാസിം, മുസ്‌തഫ കുന്നുമ്മൽ, സൽമാനുൽ ഫാരിസ്, സലാംമമ്പാട്ടുമൂല, സതീഷ്, നൂറുദ്ദീൻ ഷാഫി, പി.വി സിദ്ദീഖ്, മുസ്തഫ പട്ടാമ്പി, ലതീഫ് ആയഞ്ചേരി, സലാം, ഫാസിൽ വട്ടോളി, അജിത് കുമാർ, നൗഷാദ് മഞ്ഞപ്പാറ, കെ.ആർ നായർ, രിസാലുദ്ധീൻ, നിതീഷ്, സിറാജ് പള്ളിക്കര, ഡോ. നസീഹ ഇസ്മയിൽ, മോഹിനി തോമസ്, ജയ രവികുമാർ, ശുഭ അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം എം അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി സ്വാഗതവും, പി.ആർ സെക്രട്ടറി അനീസ് വി. കെ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ്‌മാരായ ജമാൽ ഇരിങ്ങൽ, സമീർ ഹസൻ, അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, കേന്ദ്ര സമിതി അംഗങ്ങളായ ജാസിർ പി. പി, അബ്ദുൽ ഹഖ്, വനിതാ വിഭാഗം പ്രസിഡന്റ് സമീറ നൗഷാദ്, അസിസൻ്റ് സെക്രട്ടറി റഷീദ സുബൈർ, പി. ആർ.സെക്രട്ടറി നൂറ ഷൗക്കത്ത് അലി, യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ധീൻ, അഹ്മദ് റഫീഖ്,ഷാനവാസ് എ എം. പി. ആർ കൺവീനർ ഗഫൂർ മൂക്കുതല തുടങ്ങിയവർ നേതൃത്വം നൽകി.