small icons
small icons

കനോലി കപ്പ് ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായ തുടക്കം

WhatsApp Image 2024-04-19 at 7.23.08 PM

മനാമ: കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മയുടെ ഫുട്ബോൾ ടീമായ നിലമ്പുർ എഫ്.സി, ബഹ്റൈൻ കേരളാ ഫുട്ബോൾ അസോസിയേഷനുമായി സംഘടിച്ചു നടത്തുന്ന കനോലി കപ്പ്‌ 2024 നു ഹൂറയിലുള്ള അൽ ടീൽ സ്റ്റേഡിയത്തിൽ തുടക്കമായി. ടൂർണമന്റിൽ ബഹ്റൈൻ റെഫറി അസോസിയേഷന്റെ ചെയർമാൻ അലി ഹസൻ സമാഹീജി മുഖ്യാതിഥിയായി. പ്രസിഡന്റ് ഷബീർ മുക്കൻ, സെക്രട്ടറി രജീഷ് ആർ പി, ട്രെഷറർ ജംഷീദ് വളപ്പൻ, സ്ഥാപക പ്രസിഡന്റ്‌ സലാം മമ്പാട്ടുമൂല, സ്പോർട്സ് വിംഗ് കൺവീനർ ആഷിഫ് വടപുറം, ടൂർണമെന്റ് കൺവീനർ മനു തറയ്യത്ത്, തസ്‌ലീം തെന്നാടൻ, എക്സിക്യൂട്ടീവ് മെമ്പേഴ്‌സ്, കെ എഫ് എ ഒഫീഷ്യൽസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായി.

 

ഏപ്രിൽ മാസം 18, 19, 25 തീയതികളിൽ നടക്കുന്ന മത്സരങ്ങളിൽ വിന്നേഴ്സ് ട്രോഫി അൽ ഫറാ ഹൗസും, റണ്ണർ അപ്പ് ട്രോഫി അസീൽ സൂപ്പർ മാർക്കറ്റുമാണ് സ്പോൺസർ ചെയ്തിരിക്കുന്നത് .സെവൻ സ്റ്റാർ എഫ്‌സി, ഡെൽമൺ എഫ്സി, ഫ്ലീറ്റ് ലൈൻ എഫ്സി, ബി എസ് സി ബി, സെൻട്രൽ എഫ്സി, സോക്കർ എഫ്സി, ഗോസി സ്ട്രൈക്കേഴ്സ്, യുണൈറ്റഡ് എഫ്സി റിഫാ, എം എം എസ് ഇ എഫ്സി, സഗയാ എഫ്സി, ബഹറിൻ ബയേഴ്സ് എഫ് സി, സ്റ്റാർസ് എഫ്സി മനാമ, ബഹ്റൈൻ പ്രതിഭ എഫ് സി, നിലമ്പൂർ എഫ് സി, അദ്ലിയ എഫ് സി, ഗോസി എഫ്സി എന്നീ 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് 25 തിയ്യതി ആണ് കലാശപോരാട്ടം. ഫുട്ബോൾ മത്സരം വീക്ഷിക്കുവാൻ എല്ലാഫുട്ബോൾ പ്രേമികളെയും സ്വാഗതം ചെയ്യുന്നുവെന്നും ഭാരവാഹികൾ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!