bahrainvartha-official-logo
Search
Close this search box.

ഐ.സി.എഫ് മദ്രസ്സ പൊതു പരീക്ഷ: ബഹ്റൈനിൽ നൂറുമേനി വിജയം

New Project (50)

മനാമ: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് മദ്റസ അഞ്ച് , ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷയിൽ ബഹ്റൈനിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഐ. സി.എഫ്. മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സകൾക്ക് നൂറ് മേനി വിജയം.. പൊതു പരീക്ഷയിൽനാഷണൽലെവലിൽ ഉയർന്ന ഗ്രേഡ് നേടിയ വിജയികളെ ഐ.സി.എഫ്. ബഹ്‌റൈൻ നാഷനൽ പ്രസിഡണ്ട് സൈനുദ്ധീൻ സഖാഫി പ്രഖ്യാപിച്ചു.

അഞ്ചാം തരത്തിൽ മിസ്ന ഫാത്തിമ ഹാരിസ് (റിഫ), ഫൈഹ അയിഷ ബഷീർ (റിഫ) ഫിസ ഫാത്തിമ (ഹിദ്ദ്), ഫാത്തിമ ഇബ്റാഹിം കുട്ടി (മനാമ), ഫാത്തിമസഹ്റ.പി. (മനാമ ), അസ്റൂബിയ അഷ്റഫ് (റിഫ), ഫിൽസഫാത്തിമ (ഉമ്മുൽ ഹസം), അദ്ല (സൽമാബാദ് ) എന്നിവരും, ഏഴാം തരത്തിൽ ഇഫ് റ സഈദ് (ഹമദ് ടൗൺ), മുഹമ്മദ്അയാൻ (റിഫ), മുഹമ്മദ്ബർഹാൻ (റിഫ), സുഹാന സലാം (ഉമ്മുൽ ഹസം), സഫ കൊറ്റുപുറത്ത് (ഉമ്മുൽ ഹസം), മർവ കൊറ്റുപുറത്ത് (ഉമ്മുൽ ഹസം),,നഷ് വ ഫാത്തിമ (ഉമ്മുൽ ഹസം) എന്നിവരും പത്താം തരത്തിൽ .ഫാത്തിമ നൗഷാദ് (റസ്റുമാൻ) എന്നിവരും ഉയർന്ന ഗ്രേഡ് നേടി വിജയിച്ചു. പ്ലസ് ടു പരീക്ഷയിൽ ഇർഫാന ഇബ്റാഹിം (ഗുദൈബിയ) ഏറ്റവും കൂടുതൽ ഗ്രേഡ് കരസ്തമാക്കി.

 

വിജയികളായ വിദ്ധ്യാർത്ഥികളെയും സ്ഥാപനങ്ങളെയും എസ്.ജെ.എം, ഐ.സി.എഫ്. ബഹ്റൈൻ നാഷനൽ കമ്മിറ്റികൾ അഭിനന്ദിച്ചു. റമളാൻ അവധികഴിഞ്ഞ് (നാളെ) ശനിയാഴ്ച നടക്കുന്ന പ്രവേശനോത്സവത്തോടെ പുതിയ അദ്ധ്യയന വർഷം ആരംഭിക്കുമെന്നും, മനാമ, റഫ, മുഹറഖ്, ഹിദ്ദ്, ഗുദൈബിയ, സിത്ര, മക്ഷ, സൽമാബാദ്, ഹമദ് ടൗൺ, ഇസ ടൗൺ, ഉമ്മുൽഹസം, റാസ് റുമാൻ, അദ്ലിയ,ബുദ യ്യ എന്നിവടങ്ങളിലെ മദ്റസകളിലായി ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നതായും, വാഹനസൗകര്യം, മികച്ച അധ്യാപരുകർ, മറ്റു സൗകര്യംങ്ങളും ഉള്ള എല്ലാമദ്റ സകളിലുംപുതിയ അഡ്മിഷൻ ആരംഭിച്ചിരുക്കുന്നതയും,ഭാരവാഹികൾ അറിയിച്ചു. അഡ്മിഷനും മറ്റ് വിവരങ്ങൾക്കും +97338801248,+973 3908 8058 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!