bahrainvartha-official-logo
Search
Close this search box.

പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ രൂപീകരിച്ചു

New Project - 2024-05-21T182945.129

മനാമ: 2015-ൽ പ്രവാസികളായ ഒരു കൂട്ടം സുഹൃത്തുക്കൾ പരസ്പരം സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സൗഹൃദ കൂട്ടായ്മയാണ് പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ. 2019-ൽ ലോകത്തെ വിറപ്പിച്ച കോവിഡ് 19 മഹാമാരി മൂലം പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ മലയാളി പ്രവാസി സമൂഹം നേരിട്ട ദുരിതങ്ങളും അവഗണനയും കണ്ട്, പ്രവാസികൾക്ക് താങ്ങായി നിൽക്കാൻ 2020-ൽ ഈ സംഘടന രൂപീകരിച്ചു.

2021-ൽ എറണാകുളം ജില്ലയിൽ രജിസ്റ്റർ ചെയ്ത സംഘടന ഇന്ന് കേരളത്തിലെ 8 ജില്ലകളിൽ പ്രവർത്തിക്കുന്നു. മറ്റ് ജില്ലകളിൽ രൂപീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. പ്രവാസ ലോകത്തേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ബഹ്റൈനിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളികൾ ഒത്തുകൂടി ഈ മാസം 20-ാം തീയതി മനാമ MCMA ഹാളിൽ പത്തേമാരി ബഹ്റൈൻ ചാപ്റ്ററിന് രൂപം നൽകി. തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഭാരവാഹികളെ തിരഞ്ഞെടുത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു.

ബഹ്റൈൻ പ്രവാസി മലയാളികൾക്ക് ഈ സംഘടനയിൽ അംഗമാകാൻ താല്പര്യമുണ്ടെങ്കിൽ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക: മുഹമ്മദ് ഈറയ്ക്കൽ – +973 3726 3354

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!